കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് വിഷയം: ഹൈക്കോടതിയിൽ ഹർജിയുമായി ഫ്ലാറ്റുടമ - മരട് ഫ്ലാറ്റ് വിഷയം: ഫ്ലാറ്റുടമ നഗരസഭക്കെതിരെ ഹൈക്കോടതിയിൽ

ഫ്ലാറ്റുകളിൽ നിന്നും താമസക്കാർ ഒഴിയണമെന്ന് കാണിച്ച് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റുടമ കെ കെ നായർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

മരട് ഫ്ലാറ്റുടമയുടെ ഹർജി ഹൈക്കോടതിയിൽ

By

Published : Sep 19, 2019, 8:33 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് വിഷയത്തിൽ നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്‌തുകൊണ്ട് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫ്ലാറ്റുകളിൽ നിന്നും താമസക്കാർ ഒഴിയണമെന്ന് കാണിച്ച് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഹോളി ഫെയ്ത്തിലെ താമസക്കാരനായ കെ കെ നായര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കൃത്യമായി നികുതി നൽകുന്നതിനാൽ ഉടമസ്ഥാവകാശം ഉണ്ടെന്നും അതിനാൽ നഗരസഭയുടെ നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിൻ്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കെ കെ നായര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ മതിയെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ തീരുമാനം.

For All Latest Updates

ABOUT THE AUTHOR

...view details