കേരളം

kerala

ETV Bharat / state

മരടില്‍ 20 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ - മരട് കേസ്

ഇതോടെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തവരുടെ എണ്ണം 200 ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

മരട് കേസ്; 20 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം

By

Published : Nov 1, 2019, 6:53 PM IST

കൊച്ചി:മരടിൽ 20 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ശുപാർശ. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 200 ആയി. അതേസമയം പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ഈ മാസം 15 വരെ നീട്ടി.

അപേക്ഷകൾ സൂക്ഷ്മപരിശോധനക്ക് ശേഷം 18ന് മുൻപ് സമിതിക്ക് കൈമാറാൻ നഗരസഭയോട് നിർദേശിച്ചിട്ടുണ്ട്. നേരത്തെ 180 പേർക്ക് കൂടി സുപ്രീംകോടതി ഉത്തരവ് പ്രകാരം 25 ലക്ഷം രൂപ നഷ്ട പരിഹാരം അനുവദിക്കാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഫ്ലാറ്റ് ഉടമകൾക്ക് എല്ലാവർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെതുടർന്നാണ് സമിതിയുടെ തീരുമാനം. രേഖകളിൽ കുറഞ്ഞ തുക കാണിച്ചിട്ടുള്ളവർക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നും ഈ തുക നിർമ്മാതാക്കൾ കെട്ടിവെക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

അതേസമയം പൊളിക്കുന്ന ഫ്ലാറ്റുകളിലെ അവിശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി മരട് നഗരസഭ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. നവംബർ മാസം ആറാം തീയതി വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതോടെ അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതും ഇത് പുനരുപയോഗത്തിന് പ്രയോജനപ്പെടുത്തുന്നതും കരാർ കിട്ടുന്നവരുടെ ചുമതലയാകും. ഫ്ലാറ്റുകൾ പൊളിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന ഇന്ന് കമ്പനികൾ ഫ്ലാറ്റുകളുടെ ഉൾവശം പൊളിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും നിയന്ത്രിത സ്ഫോടനം വഴിയുള്ള പൊളിക്കൽ നടപടികളിലേക്ക് കരാർ കമ്പനികൾ കടക്കുന്നത്. ആൽഫ സെറീനിലെ രണ്ട് ഫ്ളാറ്റുകൾ വിജയ് സ്റ്റീൽസും ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിംഗ് എന്നീ മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ എഡിഫെയ്സ് എഞ്ചിനീയറിങുമാണ് പൊളിക്കാൻ കരാർ ലഭിച്ചിട്ടുള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details