കൊച്ചി:മരടിലെ ഫ്ലാറ്റുകൾ സെപ്റ്റംബർ ഇരുപതിനകം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിന് പിന്നാലെ സർക്കാരിനെ പഴിചാരി മരട് നഗരസഭ. ഈ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ മരടിലെ ഫ്ലാറ്റ് വിഷയം ഉന്നയിച്ച് മൂന്നുതവണ രേഖാമൂലം മരട് നഗരസഭ സെക്രട്ടറിയും ചെയർപേഴ്‌സനും സർക്കാരിന് കത്ത് നൽകിയെങ്കിലും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ പറഞ്ഞു.
മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധി; സർക്കാരിനെ പഴിചാരി മരട് നഗരസഭ - maradu municipality accuses the government
മരട് ഫ്ലാറ്റ് 20നകം പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് നഗരസഭ അധികൃതര്‍. അതേസമയം വിധി നടപ്പാക്കിയാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലെന്ന് ഫ്ലാറ്റ് ഉടമകൾ.
അതേസമയം സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും ഇനി മുന്നിൽ ഇല്ലെന്ന് ഫ്ലാറ്റ് ഉടമകൾ. രേഖാമൂലം ഒന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. സ്വന്തം വാസസ്ഥലത്ത് നിന്ന് പോകുവാൻ ആരും തയ്യാറല്ല. ഒരു മനുഷ്യായുസ് മുഴുവൻ കഷ്‌ടപ്പെട്ട് സമ്പാദിച്ചത് നഷ്‌ടപ്പെടുമ്പോൾ ആത്മഹത്യയല്ലാതെ മറ്റൊന്ന് മുന്നിൽ ഇല്ലെന്നും, ഇത്തരത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ അവരുടെ മൃതദേഹം സംസ്കരിക്കാനുള്ള ക്രമീകരണം കൂടെ ചെയ്യണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു. ഓണ സമയത്ത് പോലും കുടുംബത്തില്‍ കുട്ടികളടക്കം മാനസിക സമ്മർദത്തിലാണ്. താമസക്കാരുടെ ഭാഗം കേൾക്കാതെയുള്ള നഗരസഭയുടെ വീഴ്ചയാണ് ഈ അവസ്ഥക്ക് കാരണം. സർക്കാർ തങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് വിശ്വാസമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.