എറണാകുളം: അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിൽ സത്യം പുറത്ത് വരട്ടെ എന്ന പ്രതികരണവുമായി സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി.കൂടുതൽ പ്രതികരിക്കാനില്ല. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പിന്നിൽ വൈദികർ പ്രവർത്തിച്ചോയെന്ന് അറിയില്ലന്നും കർദ്ദിനാൾ പ്രതികരിച്ചു.
"വ്യാജരേഖ കേസിൽ സത്യം പുറത്ത് വരട്ടെ" : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി - ekm
ഇതിനു പിന്നിൽ വൈദികർ പ്രവർത്തിച്ചോയെന്ന് അറിയില്ലന്നും കർദ്ദിനാൾ
!["വ്യാജരേഖ കേസിൽ സത്യം പുറത്ത് വരട്ടെ" : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3325666-514-3325666-1558257245926.jpg)
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
അതിരൂപത ഭൂമി ഇടപാടിൽ ക്രമക്കേട് ചൂണ്ടി കാണിച്ച് സമർപ്പിച്ച സ്വകാര്യ ഹർജിയെ തുടർന്ന്, കർദ്ദിനാളിനെതിരെ കേസെടുക്കാൻ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടിരുന്നു. ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരടക്കം 24 പേർക്കെതിരെ കേസെടുക്കാനായിരുന്നു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം.
Last Updated : May 19, 2019, 3:53 PM IST