ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രതിമാസ പരിപാടിയായ "മൻ കി ബാത്തിൽ" അടുത്തിടെ നടന്ന ബോർഡ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളുമായി സംവദിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ഫോണിൽ സംസാരിച്ചു. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ എറണാകുളം സ്വദേശി വിനായകിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിനായകന്‍റെ വിനോദങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും ചോദിച്ച പ്രധാനമന്ത്രി വിനായകനെ ഡൽഹിക്ക് ക്ഷണിച്ചു. ഡല്‍ഹി സര്‍വകലാശാലയിലാണ് ഉപരിപഠനത്തിന് ശ്രമിക്കുന്നതെന്ന് വിനായക് പ്രധാനമന്ത്രിയോട് പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി - നരേന്ദ്ര മോദി
പ്രതിമാസ പരിപാടിയായ "മൻ കി ബാത്തിലാണ്" വിദ്യാർഥികളുമായി സംസാരിച്ചത്.
ഉന്നത വിജയം നേടിയ വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി
തുടർന്ന് അദ്ദേഹം ഹരിയാനയിൽ നിന്നുള്ള കൃതിക നന്ദലുമായും, ഉത്തർപ്രദേശിലെ അമ്രോഹയിലെ ഉസ്മാൻ സെയ്‌ഫിയുമായും തമിഴ്‌നാട്ടിൽ നിന്നുള്ള കനികയുമായും സംസാരിച്ചു. എല്ലാരുടെയും ഉയർന്ന വിജയത്തിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. 'നിങ്ങളുടെ വിജയം രാജ്യത്തിന് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.