കേരളം

kerala

ETV Bharat / state

പത്തുരൂപയ്‌ക്ക്‌ ഭക്ഷണം 'സമൃദ്ധി @ കൊച്ചി'യിൽ

വിശപ്പുരഹിത നഗരമെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി നഗരസഭയുടെ ‘സമൃദ്ധി @ കൊച്ചി’ ജനകീയ ഹോട്ടൽ നഗരത്തിൽ തുടങ്ങിയത്.

By

Published : Oct 8, 2021, 7:42 AM IST

manju warrier launches samrudhi @ kochi public hotel by kochi municipality  samrudhi @ kochi  samrudhi @ kochi public hotel  samrudhi @ kochi public hotel by kochi municipality  manju warrier launches samrudhi @ kochi  manju warrier  പത്തുരൂപയ്‌ക്ക്‌ ഭക്ഷണം  സമൃദ്ധി @ കൊച്ചി  kochi public hotel  kochi hotel  kochi municipality  കൊച്ചി  കൊച്ചി ജനകീയ ഹോട്ടൽ  കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടൽ  കൊച്ചി നഗരസഭ  ജനകീയ ഹോട്ടൽ  popular hotel  public hotel  manju warrier launches samrudhi @ kochi janakeeya hotel by kochi municipality  samrudhi @ kochi janakeeya hotel  janakeeya hotel  janakeeya hotel by kochi municipality  വിശപ്പുരഹിത നഗരം  കൊച്ചി നഗരസഭയുടെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടൽ മഞ്ജുവാര്യർ ഉദ്‌ഘാടനം ചെയ്തു
കൊച്ചി നഗരസഭയുടെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടൽ മഞ്ജുവാര്യർ ഉദ്‌ഘാടനം ചെയ്തു

എറണാകുളം: മെട്രോ നഗരമായ കൊച്ചിയിൽ ഇനി പത്തുരൂപയ്‌ക്ക്‌ ഉച്ചഭക്ഷണം ലഭിക്കും. വിശപ്പുരഹിത നഗരമെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി നഗരസഭയുടെ ‘സമൃദ്ധി @ കൊച്ചി’ (Samrudhi @ Kochi) ജനകീയ ഹോട്ടൽ നഗരത്തിൽ തുടങ്ങിയത്. സിനിമാതാരം മഞ്ജുവാര്യർ ജനകീയ ഹോട്ടൽ ഉദ്‌ഘാടനം ചെയ്തു.

ഒരു വ്യക്തിയുടെ വിശപ്പടക്കുന്നതിനേക്കാൾ പുണ്യകരമായ മറ്റൊരു പ്രവർത്തനമില്ലന്ന് എല്ലാവരും പറയുകയും, താൻ വിശ്വസിക്കുകയും ചെയ്യുന്ന കാര്യമാണ് ഇവിടെ നടപ്പിലാക്കിയതെന്ന് മഞ്ജു പറഞ്ഞു.

കൊച്ചി നഗരസഭയുടെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടൽ മഞ്ജുവാര്യർ ഉദ്‌ഘാടനം ചെയ്തു

മിതമായ നിരക്കിൽ നഗരത്തിൽ ഏവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജനകീയ ഹോട്ടൽ തുടങ്ങിയതെന്ന് മേയർ എം അനിൽകുമാർ പ്രതികരിച്ചു. ആവശ്യമുള്ളവർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണുള്ളത്. കൊച്ചി നഗരത്തിൽ ഇത്തരമൊരു സംരംഭം യാഥാർഥ്യമായത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നും മേയർ പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയമാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നതെന്നും മേയർ കൂട്ടി ചേർത്തു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ചാണ്‌ ജനകീയ ഹോട്ടൽ ഒരുക്കിയത്. രണ്ടായിരത്തോളം ആളുകൾക്ക് ഭക്ഷണം തയാറാക്കാൻ സൗകര്യമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കളയാണ്‌ ഹോട്ടലിൽ സജ്ജമാക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തിൽ സമൃദ്ധി ഹോട്ടലിനെ മുന്നോട്ട് നയിക്കുക.

ALSO READ: നൂറ് തൊടാൻ ഡീസല്‍, ഇന്ധന വില വര്‍ധനവിന്‍റെ ഒൻപതാം ദിനം

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമാണ് തുടക്കത്തിൽ ലഭിക്കുക. പത്ത് രൂപയ്ക്ക് ലഭിക്കുന്ന ഊണിനൊപ്പം സാമ്പാറ്, തോരൻ, അച്ചാർ എന്നിവയുണ്ടാകും. ഇരുപത് രൂപയുടെ പ്രാതൽ ഉപ്പ്മാവ്, സാമ്പാറ്, മൂന്ന് ഇഡലി, കൂട്ടുകറി എന്നിവ ഉൾപ്പെട്ടതാണ്. നഗരത്തിൽ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും പട്ടിണി പാവങ്ങൾക്കും ഈ ജനകീയ ഹോട്ടൽ തുണയാകുമെന്നാണ് കൊച്ചി കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. അടുക്കളയിലേക്കാവശ്യമായ 20 ലക്ഷം രൂപയുടെ സാമഗ്രികൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്‌ സിഎസ്‌ആർ ഫണ്ട്‌ വിനിയോഗിച്ചാണ് വാങ്ങിയത്. ഇതിനകം നിരവധിയാളുകളാണ് ഈ സംരംഭത്തിന് സാമ്പത്തിക പിന്തുണയുമായി എത്തിയത്.

ABOUT THE AUTHOR

...view details