കേരളം

kerala

ETV Bharat / state

കെ എം മാണി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ഏപ്രില്‍ അഞ്ചിനാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കെ എം മാണി അന്തരിച്ചു

By

Published : Apr 9, 2019, 5:20 PM IST

Updated : Apr 9, 2019, 8:42 PM IST

കെ എം മാണി അന്തരിച്ചു: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായന്‍

കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണി അന്തരിച്ചു. 86 വയസായിരുന്നു. വൈകിട്ട് 4.57നായിരുന്നു മരണം. പാല നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത് കെ എം മാണിയാണ്. 54 വര്‍ഷമായി പാല നിയോജക മണ്ഡലത്തെ മാണി പ്രതിനിധീകരിക്കുകയായിരുന്നു.
ശ്വാസകോശസംബന്ധമായ അസുഖത്താല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു മാണി. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി പിന്നെയും മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മരണസമയത്ത് മകളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. അഞ്ച് മക്കളാണ് കെ എം മാണിക്ക്. മകന്‍ ജോസ് കെ മാണി ലോക്സഭയില്‍ കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എല്‍സ, ആനി, സാലി, ടെസി. സ്മിത എന്നിവരാണ് മറ്റു മക്കള്‍.

Last Updated : Apr 9, 2019, 8:42 PM IST

ABOUT THE AUTHOR

...view details