കേരളം

kerala

ETV Bharat / state

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ - perumbavoor murder

അസം സ്വദേശി ഫക്രുദ്ദീനാണ് (52) പൊലീസ് പിടിയിലായത്. ഭാര്യ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ  man kills wife in perumbavoor  man kills wife  perumbavoor murder  പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

By

Published : Apr 26, 2022, 7:21 PM IST

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. അസം നാഗോൺ ജില്ല സ്വദേശി ഫക്രുദ്ദീനാണ് (52) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. ഭാര്യ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ അസമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി.

അസമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും.

Also read: ഭാര്യയേയും ഭാര്യ സഹോദരിയേയും കൊന്ന് വീട്ടില്‍ മറവ് ചെയ്തു; പുറത്തറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം, ഒടുവില്‍ അറസ്റ്റ്

ABOUT THE AUTHOR

...view details