എറണാകുളം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പിടിയിൽ. ടിക്‌ടോക് താരം കൂടിയായ ഷാനവാസിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതി കളമശ്ശേരി പൊലീസിനും ഡിസിപി പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്ന് വെള്ളിയാഴ്‌ച രാത്രിയാണ് ഷാനവാസിനെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബലാത്സംഗം, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്‌തു - tik tok fame rape case
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് പെൺകുട്ടി ഷാനവാസുമായി സൗഹൃദത്തിലായത്. ഈ ബന്ധം ഉപയോഗപ്പെടുത്തി പെൺകുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് പെൺകുട്ടി ഷാനവാസുമായി സൗഹൃദത്തിലായത്. ഈ ബന്ധം ഉപയോഗപ്പെടുത്തി പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകിയാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം സ്വർണവും പണവും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. കളമശ്ശേരി പൊലീസിനും ഡിസിപി പൂങ്കുഴലിക്കും പെൺകുട്ടി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.