എറണാകുളം:കളമശ്ശേരിയില്‍ ട്രക്കിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏലൂർ സ്വദേശി ഫ്രാൻസിസാണ് മരിച്ചത്. കളമശ്ശേരിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്നെത്തിയ ട്രക്ക് ബൈക്കിൽ ഇടിക്കുകയായിരുന്നു.
കളമശ്ശേരിയില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു ; ഇടിച്ചിട്ട ട്രക്ക് നിര്‍ത്താതെ പോയി - ernakulam latest news
ഏലൂർ സ്വദേശി ഫ്രാൻസിസാണ് വാഹനാപകടത്തിൽ മരിച്ചത്
കളമശേരിയിൽ വാഹനാപകടം
ബൈക്ക് മറിഞ്ഞ് ട്രക്കിനടിയിൽപ്പെട്ട ഫ്രാൻസിസ് തൽക്ഷണം മരിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇതര സംസ്ഥാന ട്രക്ക് നിർത്താതെ പോയി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം ഇവിടെയൊരു സ്വകാര്യ സ്ഥാപനത്തിൽ കരാർ ജീവനക്കാരനാണ്.