ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അതിഥി തൊഴിലാളി തൂങ്ങിമരിച്ചു - സിലക്കാര പ്രധാനയാണ് വെട്ടേറ്റ് മരിച്ചത്
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

murder case
എറണാകുളം: പെരുമ്പാവൂർ നൂലേലിയിൽ അതിഥി തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സിലക്കാര പ്രധാനയാണ് വെട്ടേറ്റ് മരിച്ചത്. ഒഡിഷ സ്വദേശിയായ പ്രതി വിഷ്‌ണുക്കാര പ്രധാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.