എറണാകുളം : നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവ് കൊച്ചിയിൽ അറസ്റ്റിൽ. കൊല്ലം സ്വദേശി അഫ്‌സലാണ് പിടിയിലായത്. യുവാവ് പിന്തുടർന്ന് ശല്യം ചെയ്യുന്നുവെന്ന് നടി മരട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ൽ ബംഗളൂരുവില്‍ സുഹൃത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇയാൾ നടിയെ പരിചയപ്പെട്ടിരുന്നു.
തുടർന്ന് 2020 ൽ നടിയുടെ കോഴിക്കോടുള്ള വീട്ടിൽ ഭക്ഷണമുൾപ്പടെ സമ്മാനങ്ങളുമായി അഫ്‌സല്‍ എത്തി. എന്നാൽ ഇയാളെ കാണാനോ,സമ്മാനം സ്വീകരിക്കാനോ താത്പര്യമില്ലെന്ന് നടി അറിയിച്ചു.
ALSO READ 65ാം വയസിലും കുതിര സവാരി; നാട്ടിലെ താരമായി ഉണ്ണിഹസ്സന്‍