കേരളം

kerala

ETV Bharat / state

സ്വർണ വ്യപാരികളിൽ നിന്നും സ്വർണം മോഷ്ടിക്കുന്ന പ്രതി പിടിയിൽ - Crime news

കഴിഞ്ഞ മാസമാണ് പെരുമ്പാവൂര്‍ നഗരത്തിലെ ഇവിഎം തീയറ്ററിലെത്തിയ ഇലാഹിയ ജ്വല്ലറി വ്യാപാരി ഉടമയുടെ കാറിൽ നിന്ന് 25 ഗ്രാം സ്വർണ്ണവും വെള്ളിയും കവർന്നത്. ഒറീസ ഗന്‍ജാം ജില്ലക്കാരനായ ദാസ് സഹിലാണ് പിടിയിലായത്

എറണാകുളം  സ്വർണം മോഷ്ടിക്കുന്ന പ്രതി പിടിയിൽ  Crime news
സ്വർണ വ്യപാരികളിൽ നിന്നും സ്വർണം മോഷ്ടിക്കുന്ന പ്രതി പിടിയിൽ

By

Published : Mar 4, 2020, 9:42 AM IST

എറണാകുളം:സ്വർണ വ്യാപാരികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയെ പെരുമ്പാവൂർ പൊലീസ്‌ പിടികൂടി. ഒറീസ ഗന്‍ജാം ജില്ലക്കാരനായ ദാസ് സഹിലിനെയാണ്(23) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 15 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളിയാഭരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ മാസമാണ് പെരുമ്പാവൂര്‍ നഗരത്തിലെ ഇവിഎം തീയറ്ററിലെത്തിയ ഇലാഹിയ ജ്വല്ലറി ഉടമയുടെ കാറിൽ നിന്ന് 25 ഗ്രാം സ്വർണ്ണവും വെള്ളിയും കവർന്നത്. കൂടാതെ മാറം പിള്ളി ഗായത്രി ജ്വല്ലറിയിൽ നിന്നും സ്വർണം മേഷ്ടിച്ചിരുന്നു. നഗരത്തിലെ ഇലാഹിയ ജ്വല്ലറിയില്‍ നടന്ന മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമാനമായ മോഷണം കാലടിയിലും നടന്നിരുന്നു. മോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലേക്കും അയച്ചു കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാളയാര്‍ സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ മോഷണം നടന്നതായും ഒരാള്‍ പിടിയിലായെന്നും വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. വാളയാര്‍ സ്റ്റേഷനില്‍ നിന്ന് ശേഖരിച്ച പ്രതികളുടെ മേല്‍വിലാസങ്ങള്‍ പിന്തുര്‍ന്നാണ് ഒറീസയില്‍ അന്വേഷണം നടത്തിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

സ്വന്തമായി ലോക്കര്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ കട അടച്ച ശേഷം ആഭരണങ്ങളും പണവും വീട്ടിലേക്ക് കൊണ്ടുപോകുന്ന ജ്വല്ലറി ഉടമകളാണ് ഇവരുടെ ഇരകളെന്ന് പൊലീസ് പറഞ്ഞു. കടകള്‍ നിരീക്ഷിച്ച ശേഷം ആഭരണങ്ങള്‍ അടങ്ങിയ ബാഗുമായി വരുന്ന ഉടമയുടെ ശ്രദ്ധതിരിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഒറീസയിലേക്ക് ഇവര്‍ വരുന്നതും തിരിച്ച് പോകുന്നതും ബൈക്കിലാണ്.

ABOUT THE AUTHOR

...view details