കേരളം

kerala

ETV Bharat / state

Mammootty Wishes Success For Pravu Movie; 'പ്രാവി'ന് ആശംസകൾ അറിയിച്ച് മെഗാസ്‌റ്റാർ മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ - നർമത്തിന് പ്രാധാന്യമുളള ചിത്രമാണ് പ്രാവ്

Pravu film Release date: നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്.

Mammootty wishes Success For Pravu Movie  Mammootty wishes good luck for new film pravu  malayalam new film pravu  Mammootty wishes malayalam new film pravu  new film pravu  Success For Pravu Movie  Based on the story of Padmarajan  new film pravu Based on the story of Padmarajan  Greetings were given through video message  new film pravu releasing  new film pravu releasing on tomorrow  new film pravu releasing on september 15th  pravu releasing date  പ്രാവിന് ആശംസകൾ അറിയിച്ച് മെഗാ സ്‌റ്റാർ മമ്മൂട്ടി  ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ  പ്രാവ് ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ  പത്മരാജന്‍റെ കഥയെ അവലംബമാക്കി പ്രാവ്  വാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ്  ചിത്രത്തിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി  മമ്മൂട്ടിയുടെ ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ  പ്രാവിന്‍റെ ട്രെയിലറിനും ഗാനങ്ങൾക്കും സ്വീകാര്യത  ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് വിതരണം  നർമത്തിന് പ്രാധാന്യമുളള ചിത്രമാണ് പ്രാവ്  പ്രാവിൽ ബിജിബാലിന്‍റെ മനോഹര ഗാനങ്ങൾ
Mammootty wishes Success For Pravu Movie

By ETV Bharat Kerala Team

Published : Sep 15, 2023, 6:29 AM IST

എറണാകുളം : പത്മരാജന്‍റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാസ്‌റ്റാർ മമ്മൂട്ടി (Mammootty Wishes Success For Pravu Movie). തന്‍റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്‍റെ ആദ്യ സിനിമ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്.

ചിത്രത്തിന്‍റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും സൗഹൃദങ്ങളുടെ ആഴവുമാണ് 'പ്രാവി'ന്‍റെ പ്രമേയം. നർമത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രാവിൽ അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന, അജയൻ തകഴി, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിർമാണം സി.ഇ.റ്റി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം- ആന്‍റണി ജോ, ഗാനരചന- ബികെ ഹരിനാരായണൻ, സംഗീതം- ബിജി ബാൽ, പ്രൊഡക്ഷൻ ഡിസൈനർ- അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- ജയൻ പൂങ്കുളം, എഡിറ്റിങ്- ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഉണ്ണി കെആർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ- കരുൺ പ്രസാദ്, സ്‌റ്റിൽസ്- ഫസ ഉൾ ഹഖ്, ഡിസൈൻസ്- പനാഷേ, പിആർഒ- പ്രതീഷ് ശേഖർ.

ALSO READ:Praavu Video Song Oru Kaattu Pathayil: 'ഒരു കാറ്റു പാതയില്‍...'; പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത്

പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത് :'പ്രാവി'ലെ മനോഹര പ്രണയ ഗാനം പുറത്തിറങ്ങി (Praavu romantic song released). 'ഒരു കാറ്റു പാതയിൽ' എന്ന ഗാനമാണ് ഇതോടെ റിലീസായത് (Praavu Video Song Oru Kaattu Pathayil). ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നത്.

രഞ്ജിത് ജയരാമന്‍ ആണ് 'ഒരു കാറ്റു പാതയിൽ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനത്തില്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആദര്‍ശ് രാജയുടെയും യാമി സോനയുടെയും പ്രണയ നിമിഷങ്ങളാണ് കാണാനാവുക.

പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കിയാണ് സംവിധായകന്‍ നവാസ്‌ അലി ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ രചനയും നവാസ് അലി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അടുത്തിടെ 'പ്രാവി'ന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു (Praavu Movie Trailer). പ്രിയതാരം ദുൽഖർ സൽമാനാണ് ട്രെയിലർ പുറത്തുവിട്ടിരുന്നത്.

ABOUT THE AUTHOR

...view details