കേരളം

kerala

ETV Bharat / state

'എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം' : വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി - thrikkakara by election

പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ജി.എൽ.പി സ്‌കൂളിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  thrikkakara bypoll  thrikkakara by election  മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും; പോളിങ് പുരോഗമിക്കുന്നു

By

Published : May 31, 2022, 11:37 AM IST

Updated : May 31, 2022, 1:30 PM IST

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ജി.എൽ.പി. സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഇത്രമാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

നടന്‍ മമ്മൂട്ടി പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ജി.എൽ.പി. സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി

More read: 'നൂറ് ശതമാനം വിജയ പ്രതീക്ഷ'; തൃക്കാക്കര ഇത്തവണ എൽഡിഎഫിനൊപ്പമെന്ന് ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. സ്ഥാനാര്‍ഥികളായ ഉമ തോമസും, ജോ. ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ മികച്ച പോളിങ്ങാണ് മണ്ഡലത്തില്‍ തുടരുന്നത്.

Last Updated : May 31, 2022, 1:30 PM IST

ABOUT THE AUTHOR

...view details