കേരളം

kerala

ETV Bharat / state

മമ്മൂട്ടിയുടെയും ജ്യോതികയുടെയും 'കാതല്‍' ; ചിത്രം നവംബര്‍ 23ന് തിയേറ്ററുകളില്‍ - ജിയോ ബേബി മമ്മൂട്ടി ചിത്രം

Kathal The Core : മമ്മൂട്ടിയുടെ പുതിയ ചിത്രം 'കാതല്‍ ദി കോറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വേഫാറർ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

Mammoottys Movie Kathal The Core Release  കാതല്‍ ദി കോര്‍  മമ്മൂട്ടിയുടെ പുതിയ ചിത്രം  മമ്മൂട്ടിയുടെ പുതിയ ചിത്രം റിലീസ്  മമ്മൂട്ടിയും ജ്യോതികയും വീണ്ടും ഒന്നിച്ചെത്തുന്നു  നവംബര്‍ 23ന് തിയേറ്ററുകളിലേക്ക്  Kathal The Core Will Release On November 23  Kathal The Core Release
Mammootty And Jyothika New Movie Kathal The Core Will Release On November 23

By ETV Bharat Kerala Team

Published : Nov 3, 2023, 9:01 PM IST

Updated : Nov 4, 2023, 1:16 PM IST

എറണാകുളം :മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും ഒന്നിച്ചെത്തുന്ന ചിത്രം 'കാതല്‍ ദി കോര്‍' നവംബര്‍ 23ന് തിയേറ്ററുകളിലെത്തും. ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ചിത്രം ആദ്യ അപ്‌ഡേഷന്‍ മുതല്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. എന്നാല്‍ ആരാധകരുടെ ഈ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച സിനിമ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

വർഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം 'കാതൽ ദി കോറി'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക അവസാനമായി അഭിനയിച്ച മലയാള ചിത്രം. സിനിമയില്‍ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ഭാര്യ കഥാപാത്രമായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്.

ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും വളരെ വ്യത്യസ്‌തം : 'കാതൽ ദി കോർ' സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷത്തിലുള്ള കുടുംബാംഗങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്.

കാതലിന്‍റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതൽ ദി കോർ' സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലെത്തുന്ന 'കാതല്‍ ദി കോര്‍' വ്യത്യസ്‌ത കാഴ്‌ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമകൾ എപ്പോഴും പ്രേക്ഷകരെ ഏറെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. റോഷാക്കും, നൻപകൻ നേരത്ത് മയക്കവും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.

100 കോടി കലക്ഷനുമായി 2023ലെ മികച്ച ചിത്രങ്ങളുെട പട്ടികയില്‍ ഇടം നേടി 'കണ്ണൂർ സ്‌ക്വാഡ്' ആറാം വാരത്തിലും തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'ടര്‍ബോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മിഥുന്‍ മാനുവല്‍ തോമസിന്‍റേതാണ് തിരക്കഥ.

'കാതല്‍ ദി കോറില്‍' മമ്മൂട്ടിക്കൊപ്പം മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാലു കെ തോമസാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എസ് ജോര്‍ജാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

Also Read:കഥാപ്രസംഗവുമായി ഉണ്ണി മുകുന്ദനും മുകേഷും ; കാഥികന്‍ ടീസര്‍ പുറത്ത്

എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്‌ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അസ്ലം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ : ആന്‍റണി സ്റ്റീഫൻ, പിആർഒ : ശബരി.

Last Updated : Nov 4, 2023, 1:16 PM IST

ABOUT THE AUTHOR

...view details