കേരളം

kerala

Mammootty Kaniv Pain and Palliative care: 'പാലിയേറ്റീവ് കെയർ മനുഷ്യ സ്‌നേഹത്തിന്‍റെ വലിയ പ്രതീകം'; മമ്മൂട്ടി

By

Published : Aug 20, 2023, 11:16 AM IST

Ernakulam District Kaniv Pain and Palliative Care annual: എറണാകുളം ജില്ലാ കനിവ്‌ പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ വാർഷികവും പാലിയേറ്റീവ്‌ മെഗാ സംഗമവും ഉദ്‌ഘാടനം ചെയ്‌ത് നടൻ മമ്മൂട്ടി.

Mammootty  Mammootty at Kaniv Pain and Palliative care annual  Kaniv Pain and Palliative care annual  Mammootty inaugurates Kaniv Palliative care annual  പാലിയേറ്റീവ് കെയർ  മമ്മൂട്ടി  നടൻ മമ്മൂട്ടി  എറണാകുളം കനിവ്‌ പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ  കനിവ്‌ പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ  കനിവ്‌ പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ വാർഷികം  പാലിയേറ്റീവ്‌ മെഗാ സംഗമം  പാലിയേറ്റീവ്‌ മെഗാ സംഗമം ഉദ്‌ഘാടനം മമ്മൂട്ടി  Ernakulam District Kaniv Pain and Palliative Care  Kaniv Pain and Palliative Care Mega Sangam  Mammootty news  Mammootty latest  Mammootty on Kaniv Pain and Palliative Care
Mammootty at Kaniv Pain and Palliative care annual

പാലിയേറ്റീവ് കെയർ മനുഷ്യ സ്‌നേഹത്തിന്‍റെ വലിയ പ്രതീകമെന്ന് മമ്മൂട്ടി

എറണാകുളം: പാലിയേറ്റീവ് കെയർ എന്നത് കേരളത്തിൽ സാധാരണ ആതുര ശുശ്രൂഷയ്‌ക്ക് അപ്പുറത്തേക്ക് മനുഷ്യ സ്‌നേഹത്തിന്‍റെ വലിയ പ്രതീകമെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജില്ല കനിവ്‌ പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ വാർഷികവും പാലിയേറ്റീവ്‌ മെഗാ സംഗമവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദന അനുഭവിക്കുന്ന രോഗികൾക്ക് വേദനയില്ലാതെയുള്ള ജീവിതമാണ് പാലിയേറ്റീവ് കെയർ ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.

ഇരുപത് വർഷം മുമ്പ് കേരളത്തിൽ ആദ്യമായി പാലിയേറ്റിവ് കെയർ സൊസൈറ്റി ഉണ്ടായപ്പോൾ അതിന്‍റെ രക്ഷാധികാരി താനായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. 'രണ്ട് രോഗികളുടെ ചെലവ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടകർ സമീപിച്ചപ്പോഴാണ് പാലിയേറ്റിവ് പ്രവർത്തനങ്ങളെ കുറിച്ച് അറിയുന്നത്. അന്ന് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് അവർക്ക് വാക്ക് നൽകുകയായിരുന്നു'- മമ്മൂട്ടിയുടെ വാക്കുകൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ തുടങ്ങിയതാണെങ്കിലും പിന്നീട് പാലിയേറ്റീവ് പ്രവർത്തനം സംസ്ഥാന വ്യാപകമാവുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങൾ പാലിയേറ്റിവിന്‍റെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാധാരണ രോഗികളോട് സഹതാപമാണുണ്ടാവുക.

മറ്റുള്ളവരുടെ വിഷമവും വേദനയും നമുക്ക് അനുഭവിക്കാൻ കഴിയുക എന്നതാണ് കനിവ്. ഇത് എല്ലാവർക്കും തോന്നേണ്ടതാണ്. മറ്റ് മനുഷ്യരുടെ വേദന അറിയുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നത് നമ്മുടെ ഔദാര്യമല്ലെന്ന് ആദ്യം ബോധ്യപ്പെടണമെന്നും മമ്മൂട്ടി ഒർമിപ്പിച്ചു.

മനുഷ്യ വർഗത്തിന്‍റെ ഉത്തരവാദിത്വമാണ് മറ്റുള്ളവർക്ക് കൂടെ സന്തോഷവും സമാധാനവും നൽകുക എന്നത്. അത് മനസിലാക്കുമ്പോൾ മാത്രമാണ് പൂർണ മനുഷ്യരാവുക എന്നും പാലിയേറ്റീവ് കെയറിൽ പ്രവർത്തിക്കുന്നവർ മറ്റ് മനുഷ്യരെക്കാൾ നല്ലവരാണന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

സി.എൻ. മോഹനന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ. എംകെ സാനു മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോസ് ചാക്കോ പെരിയപ്പുറം സാന്ത്വന സന്ദേശം നൽകി. എറണാകുളംജില്ലയിലെ പാലിയേറ്റീവ് പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.

റൂബിന് കരള്‍ പകുത്തുനല്‍കി അമ്മ: പ്രൈമറി ഹൈപറോക്‌സലൂറിയ എന്ന മാരകമായ അപൂര്‍വ ജനിതക രോഗവുമായി ജനിച്ച കുട്ടിയാണ് തമിഴ്‌നാട് നീലഗിരി സ്വദേശി റൂബിൻ. സാധാരണ കർഷക കുടുംബത്തിൽ അംഗങ്ങളായ രമേഷിന്‍റെയും വിജിലയുടെയും മകനായ റൂബിന്‍റെ ഈ രോഗാവസ്ഥ അവരുടെ ജീവിതത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കിയത്. ഈ രോഗത്തിന്‍റെ ഏക പരിഹാരം കരളും വൃക്കയും മാറ്റിവയ്‌ക്കൽ മാത്രമാണെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ അവർ മനസിലാക്കിയിരുന്നു. ഇതോടെ മകനെ ജീവിതത്തിലേക്ക് നയിക്കാൻ കരളും വൃക്കയും നൽകാൻ അമ്മ വിജില തയ്യാറായി.

നീലഗിരിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിയതോടെ ഈ ആശുപത്രിയിലെ ഡോ. വേണുഗോപാല്‍ നേതൃത്വം വഹിക്കുന്ന മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ് ടീം പതിനാലുകാരനായ റൂബിന്‍റെ ചികിത്സ ഏറ്റെടുത്തു. ആശുപത്രി മാനേജ്മെന്‍റ് ഏറ്റവും ചുരുങ്ങിയ ചെലവിൽ ശസ്ത്രക്രിയകൾ ചെയ്‌ത് നൽകാൻ സന്നദ്ധരായി. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി മൂന്ന് മാസത്തിന് ശേഷം മാത്രമാണ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുക. ഇതിനിടയിൽ ആവശ്യമായ ഡയാലിസിസും ആശുപത്രി സൗജന്യമായി ചെയ്‌ത് നൽകി.

READ MORE:'കരളാണ്' അമ്മ ; അപൂര്‍വ ജനിതക രോഗമുള്ള റൂബിന് കരള്‍ പകുത്തുനല്‍കി വിജില ; കരുതലുമായി ആശുപത്രിയും സംഘടനകളും

ABOUT THE AUTHOR

...view details