എറണാകുളം: കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കാൻ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്ക് രണ്ട് കപ്പലും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചത്. തീരക്കടലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍ പ്രവാസികളെ തിരികെ എത്തിക്കാൻ നിയോഗിച്ചതായി നാവികസേന അറിയിച്ചു.
പ്രവാസികളെ മടക്കിയെത്തിക്കാൻ മൂന്ന് കപ്പലുകൾ യാത്ര തിരിച്ചു
മാലിദ്വീപിലേക്ക് രണ്ട് കപ്പലും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചത്. തീരക്കടലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍ പ്രവാസികളെ തിരികെ എത്തിക്കാൻ നിയോഗിച്ചതായി നാവികസേന അറിയിച്ചു. പ്രവാസികളുമായി കപ്പല്‍ കൊച്ചിയിലെത്തും.
ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് യാത്ര തിരിച്ചത്. ഐഎന്‍എസ് ഷര്‍ദുലാണ് ദുബൈയിലേക്ക് പുറപ്പെട്ടത്. പ്രവാസികളുമായി കപ്പലുകള്‍ തിരിച്ച് കൊച്ചിയിലെത്തും. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാൻഡിലെ കപ്പലാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്.
അതേസമയം, കപ്പലുകളിൽ തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിന് വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഭരണകൂടം ആരംഭിച്ചത്.