കേരളം

kerala

ETV Bharat / state

കോഴ്‌സിറയിൽ ദേശീയ റെക്കോർഡ് നേടി മലയാളി വിദ്യാർഥിനി - സർട്ടിഫിക്കറ്റുകൾ

പെരുമ്പാവൂർ സ്വദേശിയായ അസീന നസീം ആണ് 66 ദിവസം കൊണ്ട് 452 കോഴ്‌സിറ കോഴ്‌സുകൾ ചെയ്‌ത് സർട്ടിഫിക്കറ്റുകൾ നേടിയത്.

coursera  Malayalee student  national record  പെരുമ്പാവൂർ സ്വദേശി  അസീന നസീം  66 ദിവസം കൊണ്ട് 452 കോഴ്‌സിറ കോഴ്‌സുകൾ  സർട്ടിഫിക്കറ്റുകൾ  വിദ്യാഭ്യാസ ഓൺലൈൻ പ്ലാറ്റ് ഫോം
കോഴ്‌സിറയിൽ ദേശീയ റെക്കോർഡ് നേടി മലയാളി വിദ്യാർഥിനി

By

Published : Oct 23, 2020, 9:51 AM IST

എറണാകുളം: അന്താരാഷ്‌ട്ര വിദ്യാഭ്യാസ ഓൺലൈൻ പ്ലാറ്റ് ഫോമായ കോഴ്‌സിറയിൽ ദേശീയ റെക്കോർഡ് നേടി മലയാളി വിദ്യാർഥിനി. പെരുമ്പാവൂർ സ്വദേശിയായ അസീന നസീം ആണ് 66 ദിവസം കൊണ്ട് 452 കോഴ്‌സിറ കോഴ്‌സുകൾ ചെയ്‌ത് സർട്ടിഫിക്കറ്റുകൾ നേടിയത്. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടൊറൻ്റൊ , യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ നിന്നാണ് അസീന ഈ നേട്ടം കൈവരിച്ചത്. പെരുമ്പാവൂർ കാഞ്ഞിരക്കാട് തേങ്കുടിച്ചാൽ തെക്കേക്കര വീട്ടിൽ നസീമിൻ്റെയും ആമിനയുടെയും മകളാണ് അസീന. രണ്ടാം വർഷ എം.കോം വിദ്യാർഥിനിയായ അസീനയുടെ നേട്ടത്തിൽ കുടുംബാംഗങ്ങളോടൊപ്പം അധ്യാപകരും സുഹൃത്തുക്കളും അതീവ സന്തോഷത്തിലാണ്.

കോഴ്‌സിറയിൽ ദേശീയ റെക്കോർഡ് നേടി മലയാളി വിദ്യാർഥിനി

ABOUT THE AUTHOR

...view details