മലങ്കര സഭാതര്‍ക്കങ്ങളുടെ പേരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കോടതി വിധി അനുകൂലമായിട്ടും പള്ളിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് രാവിലെ പള്ളി അംഗണത്തില്‍ പ്രവേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
പെരുമ്പാവൂർ ബഥേൽ സുലോഖോ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം - യക്കോബായ
കോതമംഗലം ചെറിയപള്ളിക്ക് പിന്നാലെ പെരുമ്പാവൂർ ബഥേൽ സുലോഖോ പള്ളിയിലും ഓർത്തഡോക്സ്, യക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം. പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം യാക്കോബായ വിഭാഗം തടഞ്ഞു. യക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓർത്തഡോക്സ് വിഭാഗം പള്ളിമുറ്റത്തുമാണ് നിലയുറപ്പിച്ചത്. വൻ പോലീസ് സന്നാഹം സ്ഥലത്ത്ക്യാമ്പ് ചെയ്യുന്നു.
തുറന്ന് കിടന്ന ഗേറ്റിലൂടെ പല വാഹനങ്ങളിലായി എത്തിയ നാല്‍പ്പതോളം വരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി എല്‍ദോസ് കുരിയാക്കോസിന്‍റെ നേതൃത്വത്തില്‍ പള്ളി അംഗണത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇവര്‍ പൂമുഖത്തെത്തിയെങ്കിലും ആരാധന നടക്കുന്ന പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഈ സമയം ദേവാലയത്തിനകത്ത് യാക്കോബായ വിഭാഗം വാതിലുകള്‍ അടച്ചിട്ട് പ്രാര്‍ഥനയിലായിരുന്നു. ഇതോടെ ഇരുവിഭാഗത്തില്‍പ്പെട്ട ആളുകളും പള്ളി അങ്കണത്തിലെ പന്തലില്‍ തടിച്ചുകൂടി. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ എ.എസ്.പി ഹേമലത, ഡി.വൈ.എസ്.പി ജി.വേണു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും പള്ളിക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. കോടതി വിധിയിലൂടെ തങ്ങള്‍ക്കവകാശപ്പെട്ട ദേവാലയത്തില്‍നിന്നും ഇനി പുറത്തിറങ്ങില്ല എന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും എന്ത് വിലകൊടുക്കേണ്ടിവന്നാലും തങ്ങളുടെ പൂര്‍വികരാല്‍ സ്ഥാപിതമായ പള്ളികള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ യാക്കോബായ വിഭാഗവും ഉറച്ചുനില്‍ക്കുകയാണ്. മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രാർഥനയും പ്രതിഷേധവും തുടരുകയാണ്. ക്രമസമാധാന പാലനത്തിനായി കൂടുതൽ പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.