ചെന്നൈ: മരട് ഫ്ലാറ്റ് നിര്‍മാതാക്കളിലൊരാളായ സന്ദീപ് മെഹ്ത സമര്‍പ്പിച്ച അന്തര്‍ സംസ്ഥാന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജെയ്ന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സിന്‍റെ തലവനാണ് സന്ദീപ് മെഹ്ത. നേരത്തെ കോടതി സന്ദീപ് മെഹ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലഭിച്ച ഓര്‍ഡറില്‍ കേസ് നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ കേസ് നമ്പര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സന്ദീപ് മെഹ്ത അപേക്ഷ നല്‍കിയിരുന്നു. ഇതിനെ പബ്ളിക് പ്രോസിക്യൂട്ടര്‍ എ.നടരാജന്‍ കോടതിയില്‍ എതിര്‍ത്തു.
മരട് ഫ്ലാറ്റ് നിര്‍മാതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപക്ഷേ തള്ളി മദ്രാസ് ഹൈക്കോടതി - Anticipatory Bail application of Mr.Sandeep Mehta
ജെയ്ന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് തലവന്‍ സന്ദീപ് മെഹ്തയുടെ ജാമ്യാപേക്ഷയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. നേരത്തെ കോടതി സന്ദീപ് മെഹ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സന്ദീപ് മെഹ്തയ്ക്ക് കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഓഫീസുകളുണ്ട്. ഇതിനാല്‍ അന്തര്‍സംസ്ഥാന ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്നും എ.നടരാജന്‍ പറഞ്ഞു. ഈ വസ്‌തുത കോടതിയില്‍ മറച്ചുവെച്ചാണ് സന്ദീപ് മെഹ്ത കേസില്‍ മുന്നോട്ടു പോകുന്നതെന്നും എ.നടരാജന്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് മെഹ്തക്ക് കേരളത്തില്‍ തീരദേശങ്ങളിലും അപ്പാര്‍ട്ടുമെന്‍റുകളുണ്ടായിരുന്നുവെന്നും സുപ്രീം കോടതി ഇവ പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും തുടര്‍ന്ന് കേരള പൊലീസ് നടപടിയെടുക്കുകയായിരുന്നുവെന്നും പബ്ളിക് പ്രൊസിക്യൂട്ടര്‍ എ.നടരാജന്‍ കോടതിയെ ബോധിപ്പിച്ചു. ശക്തമായ വാദങ്ങളുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി സന്ദീപ് മെഹ്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.