കേരളം

kerala

ETV Bharat / state

Madhu Case Prosecutor Resignation: 'ഇരയ്ക്ക് നീതി കിട്ടിയതായി തോന്നിയില്ല, തർക്കങ്ങളുണ്ടായ സാഹചര്യത്തിലാണ് രാജി'; അഡ്വ കെ പി സതീശൻ - ആരാണ് അഡ്വ കെ പി സതീശൻ

Madhu Case Special Public Prosecutor Adv KP Satheesan On His Resignation: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

Madhu Case Prosecutor Resignation  Madhu Case Latest Updation  What Happen to Madhu Case Prosecutor  Who is Adv KP Satheesan  Attappadi Madhu Murder Accused  അട്ടപ്പാടി മധു വധക്കേസ് നിലവിലെ സ്ഥിതി  മധു വധക്കേസിലെ പ്രതികള്‍ ആരെല്ലാം  മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ  ആരാണ് അഡ്വ കെ പി സതീശൻ  ഹൈക്കോടതി ജഡ്‌ജിമാര്‍ ആരെല്ലാം
Madhu Case Prosecutor Resignation

By ETV Bharat Kerala Team

Published : Sep 27, 2023, 4:37 PM IST

അഡ്വ കെ പി സതീശൻ മാധ്യമങ്ങളോട്

എറണാകുളം: തർക്കങ്ങളുണ്ടായ സാഹചര്യത്തിലാണ് അട്ടപ്പാടി മധു വധക്കേസിൽ (Attappadi Madhu Murder) സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ (Special Public Prosecutor) സ്ഥാനം രാജിവച്ചതെന്ന് അഡ്വക്കറ്റ് കെ പി സതീശൻ (Advocate KP Satheesan). സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് രാജി: ഈ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്‌ജിമാർ (High Court Judges) തന്നെ അഭിനന്ദിച്ചു. മധുവിന്‍റെ അമ്മ (Madhu's Mother) നിർദേശിച്ച മൂന്നുപേരിൽ ഒരാളെയാണ് അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി (Additional Public Prosecutor) നിയമിച്ചതെന്ന് കോടതിയെ അറിയിച്ചു. താൻ ഈ കേസുമായി ഒരു ബന്ധവുമില്ലാത്തയാളാണ്. പരാതിക്കാരിയുടെ അഭിഭാഷകൻ തന്നെ സമീപിച്ച് ഈ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഡിജിപിയും എഡിജിപിയും തന്നെ വിളിച്ച് ഈ കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അഡ്വക്കറ്റ് കെ പി സതീശൻ പറഞ്ഞു.

ഇതേതുടർന്ന് ഈ കേസിന്‍റെ ഫയൽ പരിശോധിച്ച തനിക്ക് ഈ കേസിൽ ഇരയ്ക്ക് പരിപൂർണമായ നീതി കിട്ടിയതായി തോന്നിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികളിൽ ചുരുങ്ങിയത് അഞ്ചുപേരെയെങ്കിലും ജീവപര്യന്തം ശിക്ഷിക്കേണ്ടതായിരുന്നു. ഈ കേസിന്‍റെ ഫയലിൽ നിരവധി വീഴ്‌ചകൾ കണ്ടു. അതോടെയാണ് കേസ് ഏറ്റെടുക്കാൻ തയ്യാറായതെന്നും, എന്നാല്‍ ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഡ്വക്കറ്റ് കെ പി സതീശൻ അറിയിച്ചു.

അഭിഭാഷക ജീവിതം തുറന്നുകാട്ടി:അമ്പത് വർഷമായി അഭിഭാഷക വൃത്തിയിലുള്ള ഒരാളാണ് താൻ. എട്ട് വർഷക്കാലം ഹൈക്കോടതിയിൽ സിബിഐ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എട്ടുവർഷം സിബിഐയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒരു കേസിൽ പോലും സിബിഐക്കെതിരായ വിധിയുണ്ടായിട്ടില്ല. തികച്ചും പ്രൊഫഷണലായി മുന്നോട്ടുപോകുന്ന തനിക്ക് വ്യക്തിപരമായ താത്‌പര്യങ്ങളില്ലെന്നും അഡ്വ. കെ പി സതീശൻ പറഞ്ഞു.അതേസമയം സമരസമിതിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

വാളയാര്‍ കേസില്‍ പ്രതികരണം: സിബിഐ അന്വേഷിക്കുന്ന വാളയാർ കേസിലെ പരാതിക്കാരി അവർ പറയുന്നയാളെ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ കോടതിയിൽ ഇതിനെ എതിർത്തിരുന്നു. സിബിഐയുടെ കേസിൽ പ്രോസിക്യൂട്ടറെ തീരുമാനിക്കേണ്ടത് സിബിഐ തന്നെയാണെന്നായിരുന്നു താൻ വാദിച്ചതെന്നും ഇത് കോടതി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാളയാർ കേസിൽ നിലവിൽ സിബിഐ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നാലുപേരെ സംശയിക്കുന്നുണ്ട്. നാലുപേരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ ഉദ്യോഗസ്ഥരോട് താൻ നിർദേശിച്ചു. ഇതേതുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ പോളിഗ്രാഫ് പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പരാതിക്കാരിയായ സ്ത്രീ തന്നെ കോടതിയിൽ ഇതിനെ എതിർക്കുകയായിരുന്നുവെന്നും അഡ്വക്കേറ്റ് കെ പി സതീശൻ പറഞ്ഞു.

വാളയാറില്‍ ആരോപണങ്ങളുയര്‍ത്തി: അവരുടെ മക്കളെ ആര് കൊലപ്പെടുത്തിയെന്ന് അന്വേഷിക്കുന്ന സിബിഐയെ പിന്തുണയ്ക്കുന്നതിന് പകരം അവർ എതിർക്കുകയായിരുന്നു. ഇതേ സ്ത്രീ തന്നെ മധു കേസുമായി ബന്ധപ്പെട്ട സമരം ഉദ്ഘാടനം ചെയ്യാനെത്തുകയാണ്. ഇതിലൊക്കെ എന്തൊക്കെയോ പിശകുള്ളതായി സംശയിക്കുകയാണ്. ഇതിന്‍റെ സത്യാവസ്ഥ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധുവിന്‍റെ സഹോദരിമാരുടെ അക്കൗണ്ടിലേക്ക് മുപ്പത് ലക്ഷം രൂപ നിക്ഷേപിക്കുകയും ഒരാൾക്ക് ജോലി നൽകുകയും ചെയ്‌തിരുന്നു. ഇതിൽ നിന്നും ഇപ്പോൾ ലോൺ എടുത്തിരിക്കുകയാണ്. കുടുംബത്തിന് സഹായം ലഭിച്ച രൂപ തീർന്നിരിക്കുകയാണെന്നും അവരുടെ പൈസ എങ്ങിനെ പോകുന്നുവെന്ന് അവർക്ക് പോലും അറിയില്ലെന്നും അഡ്വ. കെ പി സതീശൻ ആരോപിച്ചു.

ABOUT THE AUTHOR

...view details