എറണാകുളം: എം.ശിവശങ്കറെ എൻഫോഴ്‌സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി അഞ്ചു മണിക്കൂറിലധികം സമയമാണ് ഇ.ഡി. ചോദ്യം ചെയ്തത്. സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പ്രധാനമായും എൻഫോഴ്‌സ്മെന്‍റ് ചോദിച്ചറിഞ്ഞത്. സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവയെ കുറിച്ചെല്ലാം എൻഫോഴ്‌സ്മെന്‍റ് അന്വേഷിച്ചു വരികയാണ്.
എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു - എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യത് വിട്ടയച്ചു
സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവയെ കുറിച്ചെല്ലാം എൻഫോഴ്‌സ്മെന്‍റ് അന്വേഷിച്ചു വരികയാണ്
എൻ.ഐ.എ കസ്റ്റംസ് എന്നീ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് എം.ശിവശങ്കറെ ചോദ്യം ചെയ്ത് വിട്ടയച്ചത്. അതേസമയം വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയാണ് ഇ.ഡി. നൽകുന്നത്. തിരുവനന്തപുരം സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. എം. ശിവശങ്കറെ ചോദ്യം ചെയ്യുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ ഇ.ഡി വ്യക്തമാക്കിയിരുന്നു.
സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം ശിവശങ്കറിലെത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവശങ്കർ ദുബായിലെത്തിയ വേളയിൽ കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന എൻഫോഴ്‌സ്മെന്‍റിന് മൊഴി നൽകിയിരുന്നു. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവർ ഇ.ഡി.യുടെ കസ്റ്റഡിയിലാണുള്ളത്.