കൊച്ചി: എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിക്ക് മുമ്പ് തന്നെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ശിവശങ്കർ ഹാജാരായി. ഡിവൈഎസ്‌പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. പബ്ലിക്ക് പ്രോസികൂട്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഓൺലൈൻ വഴി പങ്കെടുക്കും.
വിടാതെ എൻഐഎ; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു - m shivashankar
ഇന്നലെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചത് ഇന്ന് ഹാജരാകാനുള്ള നോട്ടീസ് നൽകിയാണ്
വിടാതെ എൻഐഎ; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും
ഇന്നലെ നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം ഒമ്പത് മണിക്കൂര്‍ നീണ്ടിരുന്നു. കേസില്‍ ആദ്യ രണ്ട് തവണ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരണങ്ങള്‍ വിശകലനം ചെയ്താണ് ഇന്നത്തെ ചോദ്യാവലി.
Last Updated : Jul 28, 2020, 11:09 AM IST