കേരളം

kerala

ETV Bharat / state

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപയായി

ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 50 രൂപ വര്‍ധിച്ച് 1,110 രൂപയായി. അതേസമയം വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിച്ച് 2,124 രൂപയിലെത്തി

LPG Cylinder Price  LPG Cylinder price hike  LPG  LPG price  പാചകവാതക വിലയില്‍ വന്‍ വര്‍ധന  വാണിജ്യ സിലിണ്ടര്‍  പാചക വാതക സിലിണ്ടറിന് വില കൂടി  ഗാര്‍ഹിക സിലിണ്ടറിന്‍റെ വില
LPG Cylinder Price

By

Published : Mar 1, 2023, 7:24 AM IST

Updated : Mar 1, 2023, 11:17 AM IST

എറണാകുളം: പാചക വാതക സിലിണ്ടറിന് വില കൂടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 1,110 രൂപയായി. നേരത്തെ 1,061 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന്‍റെ വില.

വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. 1,173 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന്‍റെ വിലയാണ് 2,124 രൂപയാക്കി വര്‍ധിച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കാന്‍ ധാരണയായത്. പാചകവാതക വിലയില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. കേന്ദ്രം പാചകവാതകത്തിന് നല്‍കി വന്നിരുന്ന സബ്‌സിഡി കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് വിലക്കയറ്റത്തിന്‍റെ ആക്കം കൂട്ടുകയാണ്.

റെയില്‍വേ ഭക്ഷണം, ഇന്ധനം, വെള്ളക്കരം തുടങ്ങി അവശ്യ സാധനങ്ങളുടെ തുടരെയുള്ള വില വര്‍ധിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പാചകവാതക സിലിണ്ടറുകളെ വില വര്‍ധനവ്. രാജ്യത്ത് തൊഴിലില്ലാഴ്‌മ വര്‍ധിക്കുന്നുന്നതും ഈ സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സിലിണ്ടര്‍ വില: ഡൽഹിയിൽ ഗാര്‍ഹിക സിലിണ്ടറിന് 1,103 രൂപ, കൊൽക്കത്തയിൽ 1,129 രൂപ, മുംബൈയിൽ 1,112.5 രൂപ, ചെന്നൈയിൽ 1,113 രൂപ, ഹൈദരാബാദില്‍ 1,118.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ വർഷത്തെ ഗാർഹിക സിലിണ്ടറിന്‍റെ വിലയിലെ ആദ്യ വർധനയാണിതെന്ന് എണ്ണ വിപണന കമ്പനി വൃത്തങ്ങൾ പറയുന്നു. വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2,119.5 രൂപ, കൊൽക്കത്തയിൽ 2,221.5 രൂപ, മുംബൈയിൽ 2,126 രൂപ, ചെന്നൈയിൽ 2,268 രൂപ, ഹൈദരാബാദിൽ 2,268 രൂപ എന്നിങ്ങനെയാണ് നിരക്ക്.

2022ല്‍ നാല് ഗഡുക്കളായി 153.5 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22നാണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ വില വര്‍ധനവ് പ്രാപല്യത്തിലല്‍ വന്നത്. അന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. മെയ്‌ 7ന് 50 രൂപ കൂടി വര്‍ധിപ്പിച്ചു. വീണ്ടും മെയ്‌ 19ന് 3.5 രൂപ കൂടി വര്‍ധിപ്പിക്കുകയായിരുന്നു. മെയ്‌ മാസത്തില്‍ തന്നെ രണ്ട് തവണയാണ് ഇത്തരത്തില്‍ സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അവസാന വര്‍ധനവ് ഉണ്ടായത് ജൂലൈ 6 നാണ്.

വിലവര്‍ധനവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ: ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഈ വര്‍ഷം ആദ്യമായാണ് വര്‍ധിപ്പിക്കുന്നതെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില ജനുവരി 1ന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതുവത്സര സമ്മാനം എന്ന് കേണ്‍ഗ്രസ് ഈ വില വര്‍ധനവിനെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. നിലവിലെ സിലിണ്ടറിന്‍റെ വില വര്‍ധനയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 'എല്ലാ പ്രഭാതത്തിലും വരുന്ന ശുഭ വാര്‍ത്തകള്‍ നമ്മെ അമൃത്‌കാലിലേക്ക് സ്വാഗതം ചെയ്യുന്നു. 2023 മാര്‍ച്ച് 1 മുതല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിച്ചു. ഇപ്പോള്‍ ണ്ടരു സിലിണ്ടറിന് 1103 രൂപയാണ് വില. നമുക്ക് മെഴുകു തിരികളും താലികളും തിരിച്ച് കൊണ്ടുവരാം' ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്‌ത വരികളാണിത്.

'കഴിഞ്ഞ 4 വർഷമായി അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്... പാചകവാതക സിലിണ്ടറിന്‍റെ വില ഇപ്പോൾ 1,200 രൂപയ്ക്ക് അടുത്താണ്. വിലക്കയറ്റം കാരണം സ്‌ത്രീകൾ ഇപ്പോൾ എൽപിജിയിൽ നിന്ന് വിറകിലേക്ക് മാറുന്നു..!' കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എൻ എസ് ബോസെരാജു ബിജെപി ഹാൻഡിൽ ടാഗ് ചെയ്‌തു കൊണ്ട് ട്വീറ്റ് ചെയ്‌തു.

Last Updated : Mar 1, 2023, 11:17 AM IST

ABOUT THE AUTHOR

...view details