കേരളം

kerala

ETV Bharat / state

കേരളത്തിൽ ലവ് ജിഹാദെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ

പരാതിയെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും അന്വേഷണം നടത്തണമെന്നും സഭ പറഞ്ഞു.

love jihad  ലവ് ജിഹാദ്  കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ  latest ernakulam
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ

By

Published : Feb 5, 2020, 4:01 AM IST

എറണാകുളം: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് വാദം ആവർത്തിച്ച് സീറോ മലബാർ സഭ. കേരളത്തിൽ ലൗവ് ജിഹാദില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന് പിന്നാലെയാണ് സഭ മുൻ നിലപാട് ആവർത്തിച്ചത്. പരാതിയെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്ന് സീറോ മലബാർ സഭ ഇറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു. മത സൗഹാർദ്ദത്തെ തകർക്കുന്ന പ്രശ്‌നമായി കാണുന്നില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമായി കണക്കിലെടുത്ത് അന്വേഷണം നടത്തണം. വിവിധ രൂപതകളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സിനഡ് നിലപാട് സ്വീകരിച്ചത്. സഭയുടെ ആവശ്യത്തെ തെറ്റായി അവതരിപ്പിച്ച് വിദ്വേഷം വളർത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സീറോ മലബാർ സഭ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ

ABOUT THE AUTHOR

...view details