എറണാകുളം: കോതമംഗലത്ത് ലോറിയിടിച്ച് കത്തോലിക്കാ ചാപ്പൽ ഭാഗികമായി തകർന്നു. കോതമംഗലം അരമനപടി ബൈപാസ് ജങ്ഷനിലെ പുത്തൻപള്ളിയുടെ കീഴിലുള്ള ചാപ്പലാണ് ലോറി തട്ടി തകർന്നത്. കേടായ ലോറി ക്രെയിനിൽ കെട്ടിവലിച്ച് അടിമാലിയിൽ നിന്ന് മുവാറ്റുപുഴയിലേക്ക് കൊണ്ട് പോകവെയാണ് അപകടം. ചങ്ങല പൊട്ടി നിയന്ത്രണം വിട്ട ലോറി ചാപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കോതമംഗലത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് ചാപ്പൽ തകർന്നു - kothamangalam lorry collapse
വ്യാഴാഴ്‌ച അർദ്ധരാത്രിയാണ് അപകടം സംഭവിച്ചത്

ചാപ്പൽ
നിയന്ത്രണം വിട്ട ലോറിയിടിച്ച് ചാപ്പൽ തകർന്നു
ചാപ്പലിന്‍റെ ചുറ്റുമതില്‍ പൂർണമായി തകർന്നു. വളരെ തിരക്കേറിയ ജങ്ഷനിൽ രാത്രിയായതുകൊണ്ടും ആൾ സഞ്ചാരവും വാഹന തിരക്കും കുറഞ്ഞ സമയമായതിനാലും വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.
TAGGED:
kothamangalam lorry collapse