കേരളം

kerala

ETV Bharat / state

കസ്റ്റംസിൽ അഴിച്ചുപണി; സ്വർണക്കടത്ത് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി - കസ്റ്റംസിൽ അഴിച്ചുപണി

പ്രിവൻ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷൻ കഴിഞ്ഞതിനാലാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതെന്നാണ് വിശദീകരണം.

customs  Loosening of customs in the state; Eight officers may be relocated  കസ്റ്റംസിൽ അഴിച്ചുപണി  ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കസ്റ്റംസ്

By

Published : Jul 23, 2020, 8:59 AM IST

Updated : Jul 23, 2020, 2:17 PM IST

എറണാകുളം: സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ ഉത്തരവിറങ്ങി. പ്രിവൻ്റീവ് വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പകരം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷൻ കഴിഞ്ഞതിനാലാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതെന്നാണ് വിശദീകരണം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെതിരെ എതിർപ്പ് അറിയിച്ചതായും സൂചനയുണ്ട്.

സ്ഥലംമാറ്റ ഉത്തരവിന്‍റെ പകർപ്പ്
സ്ഥലംമാറ്റ ഉത്തരവിന്‍റെ പകർപ്പ്

കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ പേരിലാണ് സ്ഥലമാറ്റ ഉത്തരവിറങ്ങിയത്. എന്നാൽ കസ്റ്റംസ് പ്രിവന്‍റീവ് ചീഫ് കമ്മീഷണർ സുമിത് കുമാർ സ്ഥലമാറ്റ ഉത്തരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് സൂചന. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത്, ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥർ തന്നെ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ ബുധനാഴ്ച ഇറങ്ങിയ സ്ഥലമാറ്റ ഉത്തരവ് താൽകാലികമായി മരവിപ്പിച്ചേക്കും.

കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിൽ സാധാരണ ഒരു വർഷത്തെ ഡെപ്യൂട്ടേഷനിലാണ് ഉദ്യോഗസ്ഥരെ നിയമിക്കാറുള്ളത്. എന്നാൽ നിലവിൽ സ്ഥലമാറ്റ പട്ടികയിൽ ഉൾപ്പെട്ടവർ പലരും ഒരു വർഷത്തിലധികമായി പ്രിവന്‍റീവ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ്. സ്വർണക്കടത്ത് കേസിൽ ഇതിനകം പതിനാറ് പേരെ അറസ്റ്റ് ചെയ്യുകയും, മലബാർ മേഖലയിൽ ജ്വല്ലറികളിലടക്കം പരിശോധനകൾ തുടരുകയുമാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

Last Updated : Jul 23, 2020, 2:17 PM IST

ABOUT THE AUTHOR

...view details