എറണാകുളം : കൊച്ചി മെട്രോയില്‍ യാത്രാനിരക്ക് കുറയ്‌ക്കുന്നതിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് കെ.എം.ആർ.ൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ. മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് നിരക്ക് ഇളവ് നൽകുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ എല്ലാ യാത്രക്കാർക്കും അമ്പത് ശതമാനം നിരക്കിൽ യാത്ര അനുവദിക്കും. തെരഞ്ഞെടുത്ത ദിവസങ്ങളിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മെട്രോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 11191 പേരാണ് പങ്കെടുത്തത്. ഇതിൽ 63 ശതമാനം പേരും മെട്രോ യാത്രക്കാർ ആയിരുന്നില്ല. 77 ശതമാനം ആളുകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
കൊച്ചി മെട്രോയില്‍ യാത്രാനിരക്ക് കുറയ്‌ക്കുന്നതിൽ തീരുമാനം ഉടനെന്ന് ലോക്‌നാഥ് ബെഹ്‌റ ഇടപ്പളളി മെട്രോ സ്റ്റേഷനിൽ മെഹന്ദി ഫെസ്റ്റ്
ഈയൊരു സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കുന്നത് സജീവമായി പരിഗണിക്കുന്നത്. വരാന്ത്യങ്ങളിൽ യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള പരിപാടികൾ തുടരും. ഇതിന്‍റെ ഭാഗമായാണ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്. വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ ഇടപ്പളളി മെട്രോ സ്റ്റേഷനിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിക്കും.
യാത്രക്കാർക്ക് കാർ പാർക്കിങ് വിവരങ്ങൾ ഉൾപ്പടെ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കും. മെട്രോ അനുബന്ധ സർവീസുകൾ കാര്യക്ഷമമാക്കും. മെട്രോ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന വാണിജ്യ കിയോസ്‌കുകള്‍ അടുത്ത മാസം 10 ന് ലേലം ചെയ്യും. ഡിസംബർ മാസത്തിൽ വാട്ടർ മെട്രോ യാത്ര സർവീസ് തുടങ്ങുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ALSO READ:സര്‍ക്കാര്‍ ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും അഭിപ്രായങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു: ഉമ്മൻചാണ്ടി