എറാണകുളം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.
ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും, ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലന്നും ആരോപിച്ച് കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.