എറണാകുളം: കൊച്ചി മെട്രോയുടെ പുതിയൊരു സോളാര്‍ വൈദ്യുതി പ്ലാന്‍റ് കൂടി പ്രവർത്തനം തുടങ്ങി. ആലുവ മുട്ടം യാര്‍ഡില്‍ നിർമിച്ച 655 കിലോവാട്ട് ശേഷിയുള്ള പ്ലാന്‍റ് കെ.എം.ആർ.എൽ മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്റ ഉദ്‌ഘാടനം ചെയ്‌തു. യാർഡിൽ റോഡിന് മുകളിൽ എലിവേറ്റർ സ്‌ട്രക്‌ച്ചറുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 58 ശതമാനവും സോളാറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം ആര്‍ എല്‍ മാറി. ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉത്‌പാദിപ്പിക്കുന്ന നിലയിലേക്ക് കെ.എം.ആര്‍.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. നിലവില്‍ സോളാര്‍ വൈദ്യുതി ഉത്‌പാദനം 10.5 മെഗാവാട്ടായി വർധിച്ചു. കൂടുതല്‍ സോളാര്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ മുന്‍നിര സ്ഥാനമാണ് കെ.എം.ആര്‍.എല്ലിനുള്ളത്.
ഇന്ത്യയില്‍ ആദ്യമായി സോളാര്‍ പാനല്‍ ഉത്‌പാദിപ്പിച്ചത് കൊച്ചിയില്‍: മുട്ടം യാര്‍ഡിന് സമീപമുള്ള ട്രാക്ക് ഏരിയയും റോഡ് ഏരിയയും തരിശായി കിടന്ന ഭൂമിയുമാണ് സോളാര്‍ പാടമാക്കി മാറ്റിയത്. ട്രയിന്‍ പാളത്തിന് മുകളില്‍ വരെ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉത്‌പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മെട്രോയാണ്. ഇത്തരത്തില്‍ ട്രാക്കിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 5.191 മെഗാവാട്ട് വൈദ്യുതി ഫേസ് 3 സോളാർ പ്രൊജക്റ്റ് വഴി കെഎംആർഎൽ ഉത്‌പാദിപ്പിച്ച് തുടങ്ങി.
ട്രെയിന്‍ ഗതാഗതം തടസപ്പെടാതെ ട്രാക്കിന് മുകളില്‍ എഴ് മീറ്റര്‍ ഉയരത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്‌പാദിപ്പിച്ച് തുടങ്ങിയതോടെ ഇത്തരത്തില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ആദ്യ മെട്രോയായി കൊച്ചി മെട്രോ മാറി. സോളാർ പാനലുകൾ സ്ഥപിക്കുക വഴി പ്രതിവര്‍ഷം 3.4 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിർഗമനം കുറയ്‌ക്കാന്‍ കഴിയും.