എറണാകുളം : കൊച്ചിയിൽ ലോക്‌ഡൗൺ ലംഘിച്ച് വ്യായാമത്തിന് ഇറങ്ങിയവരെ അറസ്റ്റ് ചെയ്‌തു. രണ്ട് സ്ത്രീകൾ ഉൾപ്പടെ 41 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ലോക്‌ഡൗൺ പാലിക്കണമെന്ന പൊലീസിന്‍റെ നിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഡ്രോണ്‍ പരിശോധന ഉള്‍പ്പടെയുള്ളവ കര്‍ശനമാക്കിയിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്തവെയാണ് രാവിലെ നടക്കാനിറങ്ങിയവര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്. പനമ്പിള്ളി നഗറില്‍ രാവിലെ ആറിനും ഏഴിനും ഇടയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്‌തത്. കേരള എപ്പിഡമിക്ക് ഡിസീസ് ആക്‌ട് പ്രകാരമായിരുന്നു നടപടിയെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി ആര്‍ രാജേഷ് പറഞ്ഞു.
കൊച്ചിയില്‍ വ്യായാമത്തിന് ഇറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു - ernakulam
രണ്ട് സ്ത്രീകൾ ഉൾപ്പടെ 41 പേരെയാണ് പനമ്പിള്ളി നഗറിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തത്.
കൊച്ചിയില്‍ വ്യായാമത്തിന് ഇറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു
അറസ്റ്റ് ചെയ്‌തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ വിലക്ക് ലംഘിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയിലേക്ക് കടക്കാതെ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്‌തിരുന്നത്.എന്നാല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പൊലീസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.
Last Updated : Apr 4, 2020, 3:53 PM IST