എറണാകുളം: ചോറ്റാനിക്കരയിൽ സിൽവർലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും പ്രതിഷേധം. നെൽവയലിൽ സ്ഥാപിച്ച സർവേ കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ സ്ഥാപിച്ച സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞിരുന്നു.
സർവേ ഉപകരണങ്ങൾ ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചുവാങ്ങാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മിൽ പല വട്ടം ബലപ്രയോഗം നടന്നെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച സർവേ കല്ലുകൾ തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുകയായിരുന്നു.