കേരളം

kerala

ETV Bharat / state

എസ്‌ വളവില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കണമെന്ന് നാട്ടുകാര്‍ - drinking water shortage news

കീരംപാറ പഞ്ചായത്തിലെ ആയിരക്കണക്കിന് പേരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായുള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് പൊട്ടിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടിവെള്ളം പാഴാകുന്നത്

കുടിവെള്ള ക്ഷാമം വാര്‍ത്ത കുടിവെള്ളം പാഴാകുന്നു വാര്‍ത്ത drinking water shortage news drinking water is wasted news
കുടിവെള്ളം പാഴാകുന്നു

By

Published : Dec 18, 2020, 2:17 AM IST

Updated : Dec 18, 2020, 5:53 AM IST

എറണാകുളം:കോതമംഗലം - തട്ടേക്കാട് റോഡിലെ എസ് വളവിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ പൈപ്പ് പോട്ടി കുടിവള്ളം പാഴാകുന്നുണ്ടെങ്കിലും പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. കീരംപാറ പഞ്ചായത്തിലെ ആയിരക്കണക്കിന് പേരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായുള്ള പദ്ധതിയുടെ ഭാഗമായ പൈപ്പാണ് ഇതുവഴി കടന്നുപോകുന്നത്.

രണ്ട് വർഷമായി ഇവിടെ പൈപ്പ് പോട്ടി കുടിവള്ളം പാഴാകുന്നുണ്ടെങ്കിലും പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് പേര്‍ ദിവസേന യാത്ര ചെയ്യുന്ന റോഡിരികിലാണ് ഖജനാവിന് കനത്ത നഷ്ടം വരുത്തുന്ന സംഭവം രണ്ടു വർഷമായി തുടരുന്നത്. എത്രയും വേഗം പൊട്ടിയ പൈപ്പ് നന്നാക്കി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Last Updated : Dec 18, 2020, 5:53 AM IST

ABOUT THE AUTHOR

...view details