സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലായി 451 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മൊത്തം 98,57,208 വോട്ടര്‍മാര്‍ രണ്ടാം ഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 47,28,489 പുരുഷ വോട്ടര്‍മാരും 51,28,361 സ്ത്രീ വോട്ടര്‍മാരും 93 ട്രാന്‍സ്‌ജെന്‍റര്‍മാരും 265 പ്രവാസി ഭാരതീയരുമാണ് വോട്ടര്‍പട്ടികയിലുള്ളത്.
01.20 PM ഡിസംബർ 10
സംസ്ഥാനത്തെ പോളിങ്ങ് ശതമാനം 53.04 ആയി ഉയർന്നു. പാലക്കാട് കനത്ത പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്:
വയനാട്- 52.21%
പാലക്കാട് - 53.79%
തൃശൂർ 52.66 %
എറണാകുളം 52.54 %
കോട്ടയം 52.56 %
01.00 PM ഡിസംബർ 10
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ്. ഇതുവരെ രേഖപ്പെടുത്തിയത് 51.2% പോളിങ്ങ്. വയനാട്ടിൽ 52.36 % പോളിങ്ങ് രേഖപ്പെടുത്തി.
പാലക്കാട് - 50.92 %, തൃശൂർ 50.52 %, എറണാകുളം 50.71%, കോട്ടയം 50.8 % എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ്ങ് കണക്കുകൾ.
12.45 PM ഡിസംബർ 10
സംസ്ഥാനത്ത് പോളിങ്ങ് ശതമാനം ഉയരുന്നു. പലയിടത്തും വോട്ടർമാരുടെ നീണ്ടനിര. പോളിങ്ങ് ശതമാനം 45.38 ശതമാനമായി.
ജില്ല തിരിച്ചുള്ള ശതമാന കണക്ക്:
കോട്ടയം - 45.17%
എറണാകുളം- 44.87%
തൃശൂർ - 45.15%
പാലക്കാട്- 45.87%
വയനാട് - 47.19%
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 32.49%
തൃശൂർ- 34.98%
12.10PM ഡിസംബർ 10
അഞ്ച് ജില്ലകളിലും മികച്ച പോളിങ്ങ്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. ഇതുവരെ 43. 36% പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള കണക്ക്:
കോട്ടയം - 43.50%
എറണാകുളം- 42.98%
തൃശൂർ - 43.13%
പാലക്കാട്- 43.46%
വയനാട് - 45.17%
കോർപ്പറേഷൻ:
കൊച്ചി - 31.47
തൃശൂർ- 34.15
12.01 PM ഡിസംബർ 10
സംസ്ഥാനത്ത് പോളിങ്ങ് 36 ശതമാനമായി ഉയർന്നു.
ജില്ല തിരിച്ചുള്ള കണക്ക്:
വയനാട്- 37.39 %
പാലക്കാട് - 36. 23 %
തൃശൂർ 35.93 %
എറണാകുളം 35. 57 %
കോട്ടയം 35. 93 %
11.38 AM ഡിസംബർ 10
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 35. 88 % പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്:
കോട്ടയം - 35.82%
എറണാകുളം- 35.45%
തൃശൂർ - 35.82%
പാലക്കാട്- 36.08%
വയനാട് - 37.27%
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 25.65%
തൃശൂർ- 27.81%
11.10 AM ഡിസംബർ 10
സംസ്ഥാനത്ത് പോളിങ്ങ് ശതമാനം ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 34. 04 % പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്:
കോട്ടയം - 34.27
എറണാകുളം- 33.71
തൃശൂർ - 34.08
പാലക്കാട്- 33.91
വയനാട് - 35.09
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 24.84
തൃശൂർ- 26.97
10.30 AM ഡിസംബർ 10
സംസ്ഥാനത്ത് മികച്ച പോളിങ്ങ്. ഇതുവരെ 26.27 % പോളിംഗ് രേഖപ്പെടുത്തി. കൂടുതൽ പോളിങ്ങ് വയനാട്ടിൽ.
ജില്ല തിരിച്ചുള്ള കണക്ക്:
വയനാട്- 27.44 %
പാലക്കാട് - 26.18 %
തൃശൂർ 26. 41 %
എറണാകുളം 25.89%
കോട്ടയം 26.33%
10.24AM ഡിസംബർ 10
വയനാട്ടിലെ തൃശിലേരിയിൽ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശിലേരി വരിനില കോളനിയിലെ ദേവി (54) ആണ് മരിച്ചത്.
10.15AM ഡിസംബർ 10
സംസ്ഥാനത്ത് ഇതുവരെ 25. 32% പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള കണക്ക്:
കോട്ടയം - 25.57%
എറണാകുളം- 25.04%
തൃശൂർ - 25.53%
പാലക്കാട്- 24.92%
വയനാട് - 26.39%
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 18.23%
തൃശൂർ- 20.49%
10.01AM ഡിസംബർ 10
ജനാധിപത്യം പുനസ്ഥാപിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍. ജനങ്ങള്‍ അസ്വസ്ഥരും ഭീതിജനകമായ അവസ്ഥയിലുമാണെന്നും പ്രതികരണം.
09.50AM ഡിസംബർ 10
സംസ്ഥാനത്ത് രാവിലെ 09.50 വരെ17.48% പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള ശതമാന കണക്ക്:
കോട്ടയം - 17.87
എറണാകുളം- 17.25
തൃശൂർ - 17.49
പാലക്കാട്- 17.26
വയനാട് - 18.18
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 12.53
തൃശൂർ- 13.65
09.35AM ഡിസംബർ 10
എൽജെഡി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് എം. വി ശ്രേയാംസ് കുമാർ എം.പി . വിവാദങ്ങൾ ബാധിക്കില്ലെന്നും ശ്രേയാംസ് കുമാർ എം.പി
09.27AM ഡിസംബർ 10
പോളിങ്ങ് ശതമാനം എത്ര ഉയരുന്നോ അത്രയും ഭൂരിപക്ഷം യുഡിഎഫിന് ഉയരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാണിസാറിനെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ്. ആ തിരിച്ചടി ലഭിക്കാൻ പോകുന്നത് ജോസ് കെ മാണിക്കും കൂട്ടർക്കുമായിരിക്കുമെന്നും തിരുവഞ്ചൂർ.
09.25AM ഡിസംബർ 10
കർദിനാൾ ജോർജ്ജ് ആലഞ്ചേരി വോട്ട് രേഖപ്പെടുത്തി. കൊവിഡ് കാലമാണെങ്കിലും നാടിന്‍റെ നന്മ കരുതിയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി.
09.21AM ഡിസംബർ 10
സംസ്ഥാനത്ത് ഇതുവരെ 16% പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം:
കോട്ടയം - 16.64%
എറണാകുളം- 15.84%
തൃശൂർ - 16.10%
പാലക്കാട്- 15.54%
വയനാട് - 16.80%
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 11.83%
തൃശൂർ- 13.01%
09.20AM ഡിസംബർ 10
എറണാകുളത്ത് ഇതുവരെ 12.83% പോളിങ്ങ് രേഖപ്പെടുത്തി. ആകെ 332155 പേർ വോട്ട് ചെയ്തു.
പുരുഷന്മാർ - 191235
സ്ത്രീകൾ - 162023
09.11 AM ഡിസംബർ 10
എ. സി. മൊയ്‌ദീൻ നേരത്തെ വോട്ട് ചെയ്ത സംഭവത്തിൽ പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
09.05AM ഡിസംബർ 10
കോട്ടയത്ത്തോമസ് ചാഴികാടൻ എം പി വോട്ട് രേഖപ്പെടുത്തി.
09.01AM ഡിസംബർ 10
കോട്ടയം മുൻസിപാലിറ്റികളിൽ പോളിംഗ് ശതമാനത്തില്‍ മുന്നില്‍ പാലാ. 9.58% പോളിങ്ങ് രേഖപ്പെടുത്തി.
08.45AM ഡിസംബർ 10
കോട്ടയം ജില്ലയിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം 10.13 ആയി.
ആകെ വോട്ട് ചെയ്തവർ -142669
പുരുഷന്‍മാര്‍-79060
സ്ത്രീകള്‍-63609
08.33 AM ഡിസംബർ 10
മുണ്ടക്കയം ഇളങ്കാട്ടിൽ 6 ന് വോട്ടെടുപ്പ് തുടങ്ങി. അബദ്ധം മനസിലാക്കി തുടർന്ന് വോട്ടിംഗ് നിർത്തി വച്ചു. പോളിങ്ങ് ഏജൻറുമാരെ രാവിലെ 5 ന് വിളിച്ചു വരുത്തുകയും 6 ന് വോട്ടെടുപ്പ തുടങ്ങുകയുമായിരുന്നു. 20 വോട്ടു ചെയ്ത ശേഷമാണ് സമയത്തിലെ പിഴവ് വോട്ടർമാർ ചൂണ്ടികാട്ടിയത്.തുടർന്ന് വോട്ടെടുപ്പു നിർത്തി വയ്ക്കുകയും 7 മണിക്ക് പുനരാരംഭിക്കുകയും ചെയ്തു.
08.30 AM ഡിസംബർ 10
എറണാകുളം ജില്ലയിൽ രാവിലെ 08.30 വരെ 8.26 ശതമാനം പോളിങ്ങ്.
കോർപ്പറേഷൻ- 6.14%
നഗരസഭകൾ:
കൂത്താട്ടുകുളം - 11.56%
തൃപ്പൂണിത്തുറ - 6.84%
മുവാറ്റുപുഴ - 10.22%
കോതമംഗലം - 8.24%
പെരുമ്പാവൂർ - 9.3%
ആലുവ - 10.71%
കളമശേരി - 7.46%
നോർത്ത് പറവൂർ - 9.29%
അങ്കമാലി - 8.6%
ഏലൂർ - 9.63%
തൃക്കാക്കര - 7.14%
മരട് - 8.24%
പിറവം - 9.76%
08.20 AM ഡിസംബർ 10
വോട്ടര്‍മാരുടെ നീണ്ട നിര യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതെന്ന് ഹൈബി ഈഡന്‍ എംപി. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പ്രതികരണം.
08.15 AM ഡിസംബർ 10
സംസ്ഥാനത്ത് രാവിലെ 08.15 വരെ 7.82 % പോളിങ്ങ് രേഖപ്പെടുത്തി.
കോട്ടയം - 8.51%
എറണാകുളം- 7.69%
തൃശൂർ - 7.73%
പാലക്കാട്- 7.50%
വയനാട് - 8.13%
കോർപ്പറേഷൻ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 5.92
തൃശൂർ- 6.42
07.55 AM ഡിസംബർ 10
കൊച്ചി കോർപ്പറേഷനിലെ 39, 40 ഡിവിഷനുകളുടെ പോളിംഗ് കേന്ദ്രമായ മാമംഗലം എസ്എൻഡിപി ഹാളിൽ സാമൂഹ്യ അകലം പാലിക്കാതെ വോട്ടർമാരുടെ നീണ്ട നിര.
07.51AM ഡിസംബർ 10
എറണാകുളത്തെ പ്രശ്‌നബാധിത ബൂത്തുകളില്‍ നിന്നുള്ള തത്സമയ നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂമില്‍ വെബ് കാസ്റ്റിംഗ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ബൂത്തുകളിലെ വിവരങ്ങള്‍ ഇലക്ഷന്‍ അധികൃതര്‍ നിരീക്ഷിക്കുന്നു.
07.50AM ഡിസംബർ 10
കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട്, ആയ വനയിലെ സിദ്ധൻ പടി, കോട്ടുവള്ളിയിലെ കിഴക്കേപ്രം , എളങ്കുന്നപ്പുഴയിലെ അഴീക്കൽ എന്നിവിടങ്ങളിലെ മെഷീൻ തകരാറുകൾ പരിഹരിച്ചു.
07.45AM ഡിസംബർ 10
എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ. ജോസ് കെ. മാണി വിഭാഗത്തിന്‍റെ കടന്നുവരവ് എൽഡിഎഫിന് വലിയ ഗുണം ചെയ്യും. തകർന്നടിഞ്ഞ യുഡിഎഫും പരാജയം സമ്മതിച്ച ബിജെപിയുമാണ് രംഗത്തുള്ളതെന്നും വൈക്കം വിശ്വൻ.
07.35 AM ഡിസംബർ 10
ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദേശം.
07.30AM ഡിസംബർ 10
വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വോട്ട് ചെയ്തു. എൽഡിഎഫ് മുന്നേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി.
07.10 AM ഡിസംബർ 10
മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് വോട്ട് ചെയ്തത്.
07.01 AM ഡിസംബർ 10
സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
06.53 AM ഡിസംബർ 10
കോട്ടയത്ത് 1284 ബൂത്തുകളില്‍ മോക് പോള്‍ പൂര്‍ത്തിയായി. മോക് പോളിങ്ങ് പൂര്‍ത്തിയായത് 60.07 ശതമാനം ബൂത്തുകളില്‍..
06.46 AM ഡിസംബർ 10
എറണാകുളത്തെ 30.25% ബൂത്തുകളിലും മോക് പോള്‍ പൂര്‍ത്തിയായി
06.44 AM ഡിസംബർ 10
കോട്ടയത്ത് 1085 ബൂത്തുകളില്‍(46.53%) മോക് പോളിങ്ങ് പൂര്‍ത്തിയായി
06.22 AM ഡിസംബർ 10
ബൂത്തുകളിൽ മോക്ക് പോളിങ്ങ് പുരോഗമിക്കുന്നു
06.20 AM ഡിസംബർ 10
അഞ്ച് ജില്ലകളിലും മോക്ക് പോളിങ്ങ് ആരംഭിച്ചു