എറണാകുളം: സംസ്ഥാനത്തെ 306 മദ്യ വില്പനശാലകളിൽ 96 എണ്ണത്തിന് മതിയായ സൗകര്യമില്ലെന്നും ഇവ മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മദ്യ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ രാവലെ ഒമ്പതു മുതൽ തുറക്കാൻ നിർദേശിച്ചു. 47 ഔട്ട്‌ലെറ്റുകളിൽ സെൽഫ് സർവീസ് സംവിധാനം തുടങ്ങുമെന്നും എക്സൈസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മറ്റുള്ളവയുടെ വിവരങ്ങൾ കൂടി അറിയിക്കണമെന്നും മാറ്റി സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേരളത്തിൽ മദ്യവില്പന ശാലകളുടെ സമീപത്തു കൂടി സ്ത്രീകൾക്കും കുട്ടികൾക്കും പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും മറ്റു സാധനങ്ങൾ വിൽക്കുന്ന പോരെ മാന്യവും പരിഷ്‌കൃതവുമായ രീതിയിൽ മദ്യം വിറ്റാൽ ഇത്തരം സ്ഥിതി ഒഴിവാക്കാനാവുമെന്നും ഹൈക്കോടതി പറഞ്ഞു.