കേരളം

kerala

ETV Bharat / state

ലൈഫ് പദ്ധതി; കളമശേരി നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ് - ldf

കിൻഫ്രക്ക് സമീപം നഗരസഭയുടെ അഞ്ച് ഏക്കർ സ്ഥലത്താണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ 20 ഓളം കുടിലുകൾ കെട്ടി സമരം നടത്തുന്നത്

ലൈഫ് പദ്ധതി  കളമശേരി നഗരസഭ  എൽഡിഎഫ്  കുടിൽകെട്ടി സമരം  കിൻഫ്ര  life project  kalamaserry municipality  ldf  protest in kalamaserry
ലൈഫ് പദ്ധതി; കളമശേരി നഗരസഭക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്

By

Published : Jan 15, 2020, 1:43 PM IST

Updated : Jan 15, 2020, 2:53 PM IST

എറണാകുളം: ലൈഫ് പദ്ധതി നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച് കളമശേരി നഗരസഭക്കെതിരെ നടത്തുന്ന കുടിൽകെട്ടി സമരം ശക്തമാക്കി എൽഡിഎഫ്. കിൻഫ്രക്ക് സമീപം നഗരസഭയുടെ അഞ്ച് ഏക്കർ സ്ഥലത്താണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം നടക്കുന്നത്. ഈ സ്ഥലത്ത് 20 ഓളം കുടിലുകളാണ് കെട്ടിയത്. അതേസമയം നഗരസഭ നൽകിയ പരാതിയെ തുടർന്ന് സമരക്കാരെ ഒഴിപ്പിക്കാൻ വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല.

ലൈഫ് പദ്ധതി; കളമശേരി നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്

തൽക്കാലം നടപടികളിലേക്ക് കടക്കേണ്ടതില്ലന്നാണ് പൊലീസിന്‍റെ തീരുമാനം. ഇതേതുടർന്ന് സമരം ചെയ്യുന്നവരുമായി നഗരസഭാ അധികൃതർ ചർച്ച നടത്തി. നഗരസഭാ ചെയർപേഴ്‌സൺ റുഖിയ ജമാൽ, വൈസ് ചെയർമാൻ ടി.എസ് അബൂബക്കർ, സിപിഎം. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

നഗരസഭക്ക് സ്വന്തമായി അഞ്ചേക്കർ ഭൂമി ഉണ്ടായിട്ടും പദ്ധതി നടപ്പാക്കാൻ ഭൂമിയില്ലെന്ന നിലപാടാണ് നഗരസഭ ആവർത്തിക്കുന്നതെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. 444 ഭവനരഹിതർ നഗരസഭയിൽ ഉണ്ടായിട്ടും ഈ അഞ്ച് ഏക്കർ ഭൂമിയിൽ കൺവെൻഷൻ സെന്‍റര്‍ പണിയാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.

Last Updated : Jan 15, 2020, 2:53 PM IST

ABOUT THE AUTHOR

...view details