കേരളം

kerala

ETV Bharat / state

ലൈഫ്‌ മിഷൻ: വാരപ്പെട്ടിയിലെ വീടുകളുടെ താക്കോൽദാനം നടന്നു

ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഏഴ് വീടുകൾ നിർമിച്ചത്. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ ഉദ്‌ഘാടനം നിർവഹിച്ചു.

By

Published : Sep 8, 2020, 3:22 PM IST

Updated : Sep 8, 2020, 4:37 PM IST

ലൈഫ്‌ മിഷൻ പദ്ധതി  താക്കോൽദാനം  എംഎൽഎ ആന്‍റണി ജോൺ  വാരപ്പെട്ടി  Life‌ Mission Project  varappetty  mla antony john  handing over key
ലൈഫ്‌ മിഷൻ പദ്ധതി; എറണാകുളത്തെ വീടുകളുടെ താക്കോൽദാനം നടന്നു

എറണാകുളം: ലൈഫ്‌ മിഷൻ പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം നടന്നു. ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഏഴ് വീടുകൾ നിർമിച്ചത്. പഞ്ചായത്തിൽ ഇതിനോടകം 103 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി. 28 പേർക്ക് സ്ഥലം വാങ്ങിയാണ് വീട് നിർമിച്ചത്.

ലൈഫ്‌ മിഷൻ: വാരപ്പെട്ടിയിലെ വീടുകളുടെ താക്കോൽദാനം നടന്നു

വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്താണ് ഭവന പദ്ധതി നടപ്പിലാക്കി വരുന്നത്. ജില്ലാ പഞ്ചായത്തും ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളും ചേർന്ന് മൂന്ന് കോടി 88 ലക്ഷം രൂപ വീട് നിർമാണത്തിനായി ചെലവഴിച്ചു. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ ഉദ്‌ഘാടനം നിർവഹിച്ചു.

Last Updated : Sep 8, 2020, 4:37 PM IST

ABOUT THE AUTHOR

...view details