എറണാകുളം: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണകേസില്‍ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തന്‍റെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മിഷനാണെന്ന് സ്വപ്‌ന സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പനും സി.ബി.ഐക്ക് മൊഴി നൽകി. യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ് ഓഫിസറായിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്.