കേരളം

kerala

ETV Bharat / state

ലൈഫ്‌ മിഷന്‍ കേസ്: എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു - life mission case cbi

ഇന്ന് (ഒക്‌ടോബര്‍ 6) രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ സിബിഐ ഓഫിസില്‍ ഹാജരായത്

M Shivashankar life mission case update  ലൈഫ് മിഷന്‍ കേസ്  ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു  എറണാകുളം വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  ലൈഫ് മിഷന്‍ വാര്‍ത്തകള്‍  വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്  സ്വപ്‌ന സുരേഷ് വാര്‍ത്തകള്‍  സിബിഐ  CBI NEWS UPDATES  Shivashankar
എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു

By

Published : Oct 6, 2022, 12:00 PM IST

എറണാകുളം:വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സിബിഐ ചോദ്യം ചെയ്യുന്നു. ഇന്ന് (ഒക്‌ടോബര്‍ 6) ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകിയിരുന്നു. രാവിലെ പത്തരയോടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയത്.

എം.ശിവശങ്കര്‍ കൊച്ചിയിലെ സിബിഐ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാവുന്നതിന്‍റെ ദൃശ്യങ്ങള്‍

കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെയും കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്‍റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മിഷനാണെന്ന് സ്വപ്‌നയും ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ്‌ ഓഫിസറായിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ലൈഫ് മിഷൻ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ മൂന്ന് തവണ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ലൈഫ് മിഷൻ കേസിലെ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ സർക്കാർ ശക്തമായി എതിർത്തിരുന്നെങ്കിലും സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി.

ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

ABOUT THE AUTHOR

...view details