ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

കോതമംഗലത്ത് പുലി വളര്‍ത്തുനായയെ കടിച്ചുകൊന്നു ; ആശങ്കയിൽ നാട്ടുകാർ - കോതമംഗലം വാര്‍ത്തകള്‍

കോട്ടപ്പാറ വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രമായ ഇവിടെ ചൊവ്വാഴ്ച്ച രാത്രിയിറങ്ങിയ പുലി കോഴികളെ പിടിച്ചിരുന്നു

Leopard  Kothamangalam local news  പുലി ഇറങ്ങി  പുലി  വളര്‍ത്തുനായ  കോതമംഗലം വാര്‍ത്തകള്‍  എറണാകുളം വാര്‍ത്തകള്‍
കോതമംഗലത്ത് പുലി വളര്‍ത്ത് നായയെ കടിച്ചുകൊന്നു; ആശങ്കയിൽ നാട്ടുകാർ
author img

By

Published : Oct 21, 2021, 1:10 PM IST

എറണാകുളം : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്നലെ രാത്രി വൈകി പ്ലാമൂടി കണ്ണക്കട സിജോയുടെ വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കരച്ചില്‍ ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്നുനോക്കിയപ്പോൾ പട്ടിയുടെ കഴുത്തിൽ പുലി പിടിച്ചിരിക്കുന്നതും, വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് കണ്ടത്.

also read: പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

ചങ്ങലയിൽ കെട്ടിയിട്ടിരുന്നത് മൂലം പുലിക്ക് വലിച്ചുകൊണ്ടുപോകാൻ സാധിച്ചില്ല. വീട്ടുകാർ ബഹളംവച്ചതിനെത്തുടർന്ന് പുലി ഓടിമറയുകയായിരുന്നു. കോട്ടപ്പാറ വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രമായ ഇവിടെ ചൊവ്വാഴ്ച്ച രാത്രിയിറങ്ങിയ പുലി കോഴികളെ പിടിച്ചിരുന്നു.

ABOUT THE AUTHOR

...view details