എറണാകുളം: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 'ശാസ്ത്രീയ ലീഡ് പ്രീ-സ്‌കൂൾ'. പദ്ധതിയുടെ ഒത്തുചേരല്‍ വെണ്ടു വഴി സർക്കാർ എൽ.പി സ്‌കൂളില്‍ നടന്നു. പരിപാടി പ്രീ സ്‌കൂൾ കുട്ടികളെ ചെണ്ട അഭ്യസിപ്പിച്ച് ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മന:ശാസ്ത്രത്തിലൂന്നിയ നൂതന ബോധരീതിശാസ്ത്രമാണ് ഈ പഠനരീതിയുടെ പ്രത്യേകത.
കഴിഞ്ഞ മൂന്നു വർഷമായി ഈ മാതൃക വിജയകരമായി പിന്തുടരുന്ന വിദ്യാലയമാണ് വെണ്ടു വഴി സർക്കാർ എൽ.പി സ്‌കൂൾ. ഓരോ വർഷവും ഇവിടെ പ്രീ-സ്‌കൂൾ പ്രവേശനം വർധിച്ച് വരികയാണ്. 130 പ്രീ-സ്‌കൂൾ കുട്ടികളാണ് ഈ അധ്യയനവര്‍ഷം സ്‌കൂളില്‍ പഠിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച അക്കാദമിക മികവു പുലർത്തുന്ന സ്‌കൂളിലെ പ്രവർത്തനങ്ങൾ നേരിട്ട് പഠിക്കുന്നതിനായി വിവിധ വിദ്യാലയങ്ങളില്‍ നിന്ന് പ്രഥമധ്യാപകരും പി.ടി.എ അധ്യക്ഷന്‍മാരും മാതൃസംഘം അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പ്രീ സ്‌കൂൾ അധ്യാപകരും വെണ്ടുവഴി സ്‌കൂളിൽ ഒത്തുചേർന്നു.