എറണാകുളം:കളമശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ് പ്രചാരണം ആരംഭിച്ചു. ഒട്ടേറെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ഈ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ട് വെക്കുന്ന മാറ്റത്തിനാണ് കളമശ്ശേരി നിയോജക മണ്ഡലം തയ്യാറെടുക്കുന്നതെന്നും പി. രാജീവ് വ്യക്തമാക്കി. കളമശ്ശേരിയുടെ സമഗ്രവികസനം സാധ്യമാക്കാൻ കഴിഞ്ഞ ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും താൻ വിജയിച്ചാൽ എല്ലാ വിധ വികസന പ്രവർത്തനങ്ങളിലൂടെയും കളമശ്ശേരിയെ മുന്നോട്ടു നയിക്കാനാവുമെന്നും പി. രാജീവ് പറഞ്ഞു.
കളമശ്ശേരിയിൽ പ്രചാരണം ആരംഭിച്ച് എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ് - എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ്
കളമശ്ശേരിയുടെ സമഗ്രവികസനം സാധ്യമാക്കാൻ കഴിഞ്ഞ ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും താൻ വിജയിച്ചാൽ എല്ലാ വിധ വികസന പ്രവർത്തനങ്ങളിലൂടെയും കളമശ്ശേരിയെ മുന്നോട്ടു നയിക്കാനാവുമെന്നും പി. രാജീവ്

കളമശ്ശേരിയിൽ പ്രചാരണം ആരംഭിച്ച് എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ്
കളമശ്ശേരിയിൽ പ്രചാരണം ആരംഭിച്ച് എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ്
ഉന്നത വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, വ്യവസായ മേഖലകളുടെ വികസനം തുടങ്ങി നിരവധി പ്രയോജനപ്രദമായ പദ്ധതികളിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മുന്നോട്ട് പോകാൻ തനിക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ആഗ്രഹിക്കുന്ന ഭരണതുടർച്ച കളമശ്ശേരിയിലും യാഥാർഥ്യമാക്കുവാൻ ജനങ്ങൾ തനിക്കൊപ്പം തന്നെയുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പി. രാജീവ് പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുന്നത്.