കേരളം

kerala

ETV Bharat / state

'മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമാണം വേണം' : ഹൈക്കോടതി ഇന്ന് പൊതുതാൽപ്പര്യ ഹർജി പരിഗണിക്കും - witchcraft

കേരള യുക്തിവാദി സംഘം ആണ് ഹർജി നൽകിയത്. നിയമ നിർമാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

മന്ത്രവാദവും ആഭിചാരവും  മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം  പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി  മന്ത്രവാദം തടയാൻ പൊതുതാൽപ്പര്യ ഹർജി  കോടതി വാർത്തകൾ  ഹൈക്കോടതി വാർത്തകൾ  ഇലന്തൂർ നരബലി  ആഭിചാരം തടയാൻ നിയമ നിർമ്മാണം  മഹാരാഷ്‌ട്ര  കേരള യുക്തിവാദി സംഘം  ആഭിചാരക്രിയകൾ  പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി  തിരുവല്ല നരബലി  പത്തനംതിട്ട നരബലി  laws to prevent witchcraft  laws to prevent witchcraft kerala highcourt  kerala highcourt  kerala highcourt news  witchcraft  laws to prevent sorcery
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം വേണം: പൊതുതാൽപ്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By

Published : Oct 18, 2022, 7:51 AM IST

എറണാകുളം :ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് (ഒക്‌ടോബർ 18) പരിഗണിക്കും. നിയമനിർമാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനുമുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ പല തവണ നിയമസഭയിൽ ഇത് സംബന്ധിച്ച ബില്‍ വന്നിരുന്നുവെങ്കിലും പലവിധ കാരണങ്ങളാൽ പാസാക്കിയിരുന്നില്ല. 1955 മുതൽ കേരളത്തിൽ വിവിധ ജില്ലകളിൽ ആഭിചാരക്രിയകളുടെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നുണ്ട്. എന്നിട്ടും, ഇക്കാര്യത്തിൽ നിയമം മൂലം നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സംസ്ഥാന സർക്കാർ മൂക സാക്ഷിയായി നിലകൊള്ളുകയാണെന്നും ഹർജിയിൽ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.

Also read: നരബലിയില്‍ ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് പുണ്യമാണെന്ന് ഷാഫി, കത്തികൊണ്ട് വരഞ്ഞു, മുറിവുകളില്‍ കറിമസാല തേച്ചു

അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷൻ നല്‍കിയ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

ABOUT THE AUTHOR

...view details