എറണാകുളം: ഐക്കരനാട് പഞ്ചായത്തിൽ കടമറ്റം ഏനാദി പാടശേഖരത്തിലേക്കുള്ള തോടും നടവഴിയും കയ്യേറി കൃഷി ഭൂമി മണ്ണിട്ട് നികത്തി നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരും കർഷകരും രംഗത്ത്. നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ്പ് മെമ്മോ പോലും വകവയ്ക്കാതെയാണ് സ്വകാര്യ വ്യക്തി നിർമാണ ജോലികളുമായി മുന്നോട്ടു പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കടമറ്റം ഏനാദിയിലെ കൃഷിഭൂമിയിൽ അനധികൃത നിർമാണമെന്ന് ആക്ഷേപം - construction on farmland
2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വില്ലേജ്, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
![കടമറ്റം ഏനാദിയിലെ കൃഷിഭൂമിയിൽ അനധികൃത നിർമാണമെന്ന് ആക്ഷേപം എറണാകുളം അനധികൃത നിർമാണം ചൂഷണം കൃഷിഭൂമി നെൽവയൽ നീർത്തട സംരക്ഷണ നിയമം illegal construction on farmland construction on farmland ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9325865-thumbnail-3x2-land.jpg)
നിയമങ്ങൾ കാറ്റിൽ പറത്തി കൃഷിഭൂമിയിൽ അനധികൃത നിർമാണം
നിയമങ്ങൾ കാറ്റിൽ പറത്തി കൃഷിഭൂമിയിൽ അനധികൃത നിർമാണം
പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകുവാൻ ജില്ലാ, റവന്യൂ ഭരണകൂടങ്ങളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിർമാണ പ്രവർത്തനങ്ങൾനടക്കുന്നതെന്ന് വില്ലേജ്, കൃഷി ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. പരാതിക്കാരെ സ്ഥലമുടമ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. അനധികൃത നിർമാണം നടക്കുന്നതിനാല്‍ ഏനാദി പാടശേഖരത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി.