കേരളം

kerala

ETV Bharat / state

വന്ദേ ഭാരത് മിഷന്‍; അവസാന വിമാനം കൊച്ചിയിലെത്തി

ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസികളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ എ.ഐ 960 നമ്പര്‍ വിമാനത്തില്‍ മടങ്ങിയെത്തിയത്.

വന്ദേ ഭാരത് മിഷന്‍  കൊച്ചി  ജിദ്ദ വിമാനം  Vande Bharat Mission  പ്രവാസികള്‍ തിരിച്ചെത്തി  flight reached Kochi
വന്ദേ ഭാരത് മിഷന്‍; അവസാന വിമാനവും കൊച്ചിയിലെത്തി

By

Published : May 15, 2020, 10:55 AM IST

Updated : May 15, 2020, 11:24 AM IST

എറണാകുളം: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായ അവസാനത്തെ വിമാനം കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസികളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ എ.ഐ 960 നമ്പര്‍ വിമാനത്തില്‍ മടങ്ങിയെത്തിയത്. 13-ാം തിയതി നിശ്ചയിച്ചിരുന്ന വിമാനം വ്യാഴാഴ്ച രാത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങൾ, 37 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമായവര്‍ 31 പേർ, ജോലി നഷ്ടപ്പെട്ടവര്‍ 40, വിസിറ്റിംഗ് വിസയില്‍ സൗദിയിലേക്ക് പോയി കുടുങ്ങിയ 41 പേർ എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാര്‍.

വന്ദേ ഭാരത് മിഷന്‍; അവസാന വിമാനം കൊച്ചിയിലെത്തി

സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നുള്ള പ്രവാസികളും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ആലപ്പുഴ 12, എറണാകുളം 25, ഇടുക്കി 6, കണ്ണൂര്‍ 2, കൊല്ലം 14, കോട്ടയം 28, മലപ്പുറം 13, പാലക്കാട് 5, പത്തനംതിട്ട 19, തിരുവനന്തപുരം 9, തൃശ്ശൂര്‍ 7, വയനാട് 3 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം ജില്ലയില്‍ നിന്നുള്ളവരെ കളമശ്ശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

മറ്റുള്ളവരെ അതാത് ജില്ലകളിലേക്കും അയച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചു. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. ഇതോടെ ഒന്നാം ഘട്ടത്തിൽ രണ്ടായിരത്തിലധികം പ്രാവാസികളാണ് കൊച്ചി എയർ പോർട്ട് വഴി കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

Last Updated : May 15, 2020, 11:24 AM IST

ABOUT THE AUTHOR

...view details