എറണാകുളം:ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എൻ പ്രതാപനും നൽകിയ ഹർജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിശദീകരണം തേടി. എംപിമാർക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും കൊവിഡ് സാഹചര്യത്തിൽ യാത്ര നീട്ടി വയ്ക്കാൻ അഭ്യർഥിക്കുകയാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
also read:12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ
കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് ലക്ഷദ്വീപിൽ ഒരാഴ്ച ക്വാറന്‍റൈനിൽ കഴിയാൻ തയാറാണെന്ന് എംപിമാർ കോടതിയെ അറിയിച്ചു. അഡ്മിനിസ്ട്രേറ്ററുടെ കൂടെ കൊവിഡ് നിയന്ത്രണം ലംഘിച്ചു വലിയ ഒരു സംഘം ദ്വീപിലേക്ക് യത്ര ചെയ്തതായി എംപിമാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അങ്ങനെയെങ്കിൽ രണ്ടു തരം നിലപാട് ശരിയല്ലെന്ന് കോടതി പറഞ്ഞു. നിസാര കാരണങ്ങൾ കാണിച്ച് പാർലമെന്‍റ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.