എറണാകുളം:ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ് അംഗമായിരുന്ന കെ.കെ നാസിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപടെല്‍.
ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി - ഭക്ഷ്യധാന്യ വിതരണം
എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കലക്ടര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Read More......ലക്ഷദ്വീപിൽ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കണമെന്ന് ഹൈക്കോടതിയിൽ ഹർജി
അരിയടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതയില്‍ അറിയിച്ചു. എന്നാല്‍ അരി മാത്രം പോരല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് അറിയിക്കാൻ ഭരണകൂടത്തോട് ഹൈക്കോടതി നിർദേശിച്ചു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.