എറണാകുളം:കുതിരാൻ തുരങ്കം തുറക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് മാസം കൂടി സാവകാശം അനുവദിക്കണമെന്നും പാലക്കാട് ഭാഗത്തേക്ക് ഉള്ള ഭാഗം തുറക്കാനാകുമെന്നും അതോറിറ്റി അറിയിച്ചു. അതേസമയം വിദഗ്ദ്ധ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡോക്ടർ ശിവകുമാർ ബാബു അധ്യക്ഷനായ സമിതിയോട് നിർദേശിച്ചത്. വിദഗ്ദ്ധ സമിതിയെ കേസിൽ കോടതി കക്ഷി ചേർത്തു.
കുതിരാൻ തുറക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ
പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡോക്ടർ ശിവകുമാർ ബാബു അധ്യക്ഷനായ സമിതിയോട് നിർദേശിച്ചത്.
കുതിരാൻ തുറക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ
കുതിരാനിൽ കല്ലുകൾ വീഴുന്നതിനെ പറ്റി പഠനം നടത്തണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. കുതിരാൻ തുരങ്ക പാത നിർമാണത്തിൽ ദേശീയ പാത അതോറിറ്റിയോട് തിങ്കളാഴ് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പദ്ധതി പൂർത്തികരിക്കാൻ വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരു ടണൽ മൂന്ന് മാസത്തിനകം തുറക്കാനാകുമെന്ന് കോടതിയെ അറിയിച്ചത്. കുതിരാനിലെ റോഡ് നിർമാണത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജിയിയാണ് കോടതി പരിഗണിച്ചത്.