കേരളം

kerala

ETV Bharat / state

ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു, കോർ കമ്മിറ്റി യോഗം വിലക്കിയത് പക്ഷപാതപരമെന്നും കുമ്മനം - ബിജെപി കോര്‍ കമ്മിറ്റിയോഗം പൊലീസ് വിലക്കി

ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും കുമ്മനം രാജശേഖരൻ വാർത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതേസമയം കേസ് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Kummanam  മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍  ബിജെപി കോര്‍ കമ്മിറ്റിയോഗം പൊലീസ് വിലക്കി  കേന്ദ്രമന്ത്രി വി മുരളീധരൻ
ബിജെപി കോര്‍ കമ്മിറ്റിയോഗത്തിന് പൊലീസ് വിലക്ക്: പക്ഷപാതപരമെന്ന് കുമ്മനം

By

Published : Jun 6, 2021, 3:57 PM IST

എറണാകുളം:ബിജെപി കോര്‍ കമ്മിറ്റി യോഗം പൊലീസ് വിലക്കിയത് പക്ഷപാതപരമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കുഴല്‍പ്പണ കേസില്‍ ധർമ്മരാജൻ പരാതിക്കാരനാണ്. സംഭവത്തില്‍ ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും കുമ്മനം രാജശേഖരൻ വാർത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതേസമയം കേസ് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കുഴല്‍പ്പണം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി. തനിക്കെതിരെ മുന്നൂറ് കേസുകളുണ്ടെന്നും എല്ലാം കള്ള കേസുകളാണെന്നും സുരേന്ദ്രൻ മറുപടിയായി പറഞ്ഞു.

Read more: കോഴ നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തല്‍ ; കെ സുരേന്ദ്രനെതിരെ കേസ്

വാർത്താ സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ്, എഎൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details